Latest NewsIndiaNews

ബി.ജെ.പി വിട്ടില്ലെങ്കിൽ വധിക്കുമെന്ന് ഭീഷണി: ആദ്യം മുത്തലാഖ്, ഇപ്പോൾ ആസിഡ് ആക്രമണ ഭീഷണിയും – തുറന്നു പറഞ്ഞ് നിദ ഖാൻ

ലക്‌നൗ: മുത്തലാഖ് വിരുദ്ധ പ്രവർത്തക നിദ ഖാന് നേരെ വധഭീഷണി. ബി.ജെ.പി വിട്ടില്ലെന്നാരോപിച്ചായിരുന്നു ഭർത്താവും കുടുംബവും ഇവർക്കെതിരെ ഭീഷണി മുഴക്കിയത്. സംഭവത്തിൽ, നിദയുടെ ഭർത്താവ് ഷീരാൺ റാസ് ഖാൻ ഉൾപ്പെടെ ആറ് പേർക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഈ മാസം 26 നായിരുന്നു സംഭവം. ബി.ജെ.പിയിൽ നിന്നും അംഗത്വം ഉപേക്ഷിച്ച് വന്നില്ലെങ്കിൽ, കൊന്നുകളയും എന്നായിരുന്നു ഇവർക്കെതിരെ ഉയർന്ന ഭീഷണി.

Also Read:ഹലാല്‍ മുസ്ലീങ്ങൾക്ക് വേണ്ടിയാണ്, ഹലാല്‍ മുദ്രണം ഇല്ലെങ്കില്‍ അത് അവർ ഉപയോഗിക്കില്ല: പ്രതികരണവുമായി ലക്കി അലി

നിദ, ഭാരതീയ ജനതാ പാർട്ടിയുടെ നയങ്ങളെ പിന്തുണയ്ക്കുന്നതിൽ ഇവരുടെ കുടുംബം അസ്വസ്ഥരാണ്. പാർട്ടിയിൽ നിന്ന് വിട്ടുനിൽക്കണമെന്ന ആവശ്യമാണ് ഭർത്താവും വീട്ടുകാരും മുന്നോട്ട് വെച്ചത്. ഇല്ലെങ്കിൽ, കൊല്ലുമെന്നും ആസിഡ് ആക്രമണം നടത്തുമെന്നും ഭീഷണിപ്പെടുത്തി. വിവാഹത്തിൽ പങ്കെടുക്കാനായി ബന്ധുവീട്ടിൽ എത്തിയപ്പോഴായിരുന്നു നാടകീയ സംഭവങ്ങൾ. എന്നാൽ, ഇവരുടെ ഭീഷണിക്കെതിരെ നിദ പോലീസിൽ പരാതി നൽകി. ഷീരാൺ റാസ് ഖാൻ നിദയെ മൊഴി ചൊല്ലി ബന്ധം വേർപെടുത്തിയിരുന്നു. ഇതിന് ശേഷമാണ് നിദ ബി.ജെ.പിയിൽ ചേർന്ന് മുത്തലാഖിനെതിരെ പ്രചാരണം നടത്താൻ ആരംഭിച്ചത്.

‘ഒരു വിവാഹത്തിനിടെ, ബി.ജെ.പിയിൽ നിന്നും പോരാൻ എന്റെ ബന്ധുക്കൾ എന്നെ നിർബന്ധിച്ചു. ഒരു ജനക്കൂട്ടം എന്നെ വളഞ്ഞു. എനിക്ക് നിസാര പരിക്കുകൾ ഏറ്റു. ബറേലിയിൽ നിന്നുള്ള മുസ്ലീങ്ങൾ ആരും ബി.ജെ.പിയെ പിന്തുണയ്ക്കുന്നില്ല. അവർക്കെതിരെ ഞാൻ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നെ ബഹിഷ്കരിക്കാനാണ് സമൂഹം ശ്രമിക്കുന്നത്’, നിദ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button