ഭോപ്പാല്‍: ത്രികോണ പ്രണയവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ കുത്തിക്കൊന്നു. മധ്യപ്രദേശിലെ മാല്‍വ പ്രവിശ്യയിലെ രത്ലമിലാണ് സംഭവം.
ലോഹരി ഗ്രാമത്തിലെ സുരേന്ദ്ര സിങ് (20) ആണ് മരിച്ചത്. ഇന്‍സ്റ്റാഗ്രാമില്‍ പെണ്‍കുട്ടിയുമായി ചാറ്റ് ചെയ്യുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് അറിയിച്ചു.
കാറ്ററിങ് സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന സുരേന്ദ്രയും സുഹൃത്തായ ഗോപാലും ഇന്‍സ്റ്റാഗ്രാമില്‍ ഒരേ പെണ്‍കുട്ടിയുമായാണ് ചാറ്റ് ചെയ്തിരുന്നത്. ഖുഷി എന്ന പേരിലുള്ള ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഉപയോഗിച്ചിരുന്ന പെണ്‍കുട്ടിയുമായാണ് ചാറ്റ് ചെയ്തിരുന്നത്. എന്നാല്‍, ഇരുവരും ഒരു പെണ്‍കുട്ടിയോട് തന്നെയാണ് ചാറ്റ് ചെയ്തിരുന്നതെന്ന വിവരം അറിഞ്ഞിരുന്നില്ല.
പെണ്‍കുട്ടിയുമായുള്ള ചാറ്റിങ് പരസ്പരം അറിഞ്ഞതോടെ തര്‍ക്കമുണ്ടാവുകയും ഇത് കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു. സുരേന്ദ്രയോട് പെണ്‍കുട്ടിയുമായുള്ള ചാറ്റിങ് നിര്‍ത്താന്‍ ഗോപാല്‍ ആവശ്യപ്പെട്ടെങ്കിലും സുരേന്ദ്ര വഴങ്ങിയില്ല. തുടര്‍ന്ന്, ഗോപാല്‍ തന്റെ സുഹൃത്തായ സൂരജിനെയും കൂട്ടി സുരേന്ദ്രയെ ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടു പോവുകയും തുടര്‍ന്ന് അവിടെ വെച്ച് കൊലപ്പെടുത്തുകയുമായിരുന്നു.
Post Your Comments