
അമരാവതി: സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കലിന്റെ ഭാഗമായി ഷീ ഓട്ടോ സ്റ്റാൻഡ് സ്ഥാപിച്ച് തിരുപ്പതി പോലീസ്. ആന്ധ്രാപ്രദേശിൽ ആദ്യമായാണ് ഷീ ഓട്ടോ സ്റ്റാൻഡ് സ്ഥാപിക്കുന്നത്. ഇവിടെ സ്റ്റാൻഡ് നിയന്ത്രിക്കുന്നതും, ഓട്ടോ ഓടിക്കുന്നതും സ്ത്രീകൾ മാത്രമായിരിക്കും. ആർടിസി ബസ് സ്റ്റാൻഡ്, മഹിളാ യൂണിവേഴ്സിറ്റി, റൂയ ഹോസ്പിറ്റൽ എന്നിവിടങ്ങളിലാണ് ഷീ ഓട്ടോ സ്റ്റാൻഡ് ഉദ്ഘാടനം ചെയ്തത്.
Read Also: ആദിവാസികൾക്ക് നൽകിയ ചെണ്ടയിൽ വരെ വൻ അഴിമതി: അന്വേഷണ റിപ്പോർട്ട് പുറത്ത്
ഭൂമന കരുണാകർ റെഡ്ഡി എംഎൽഎയും സിറ്റി മേയർ ഡോ.ആർ.ശിരീഷയും അർബൻ പോലീസ് സൂപ്രണ്ട് വെങ്കട അപ്പല നായിഡുവും ചേർന്നാണ് ഷീ ഓട്ടോ സ്റ്റാൻഡുകളുടെ ഉദ്ഘാടനം നിർവഹിച്ചത്. അതേസമയം, വനിതാ ഓട്ടോ ഡ്രൈവർമാരുടെ സുരക്ഷ ഉറപ്പ് വരുത്താൻ വേണ്ടി പ്രത്യേക ശ്രദ്ധ ഉണ്ടായിരിക്കുമെന്നും പോലീസ് അറിയിച്ചു. സ്ത്രീകൾക്കായി പ്രത്യേക ഓട്ടോ സ്റ്റാൻഡുകൾ സ്ഥാപിക്കുന്ന സംസ്ഥാനത്തെ ആദ്യ പ്രദേശമാണ് തിരുപ്പതിയെന്നും ഈ നടപടിയിലൂടെ സ്ത്രീകൾക്ക് സമൂഹത്തിൽ പ്രത്യേക സ്ഥാനമുണ്ടെന്ന് തെളിയിച്ചുവെന്നും കരുണാകർ റെഡ്ഡി അറിയിച്ചു.
Read Also: ഉദ്ധവ് താക്കറെയും അജിത് പവാറും ചേർന്ന് ഇന്നത്തെ ഇന്ത്യയെ മാറ്റുമെന്ന് ഉറപ്പുണ്ട്: ശരത് പവാര്‍
Post Your Comments