Latest NewsIndia

‘പ്രജ്ഞാനന്ദ ഭാവിയിൽ ലോകചാമ്പ്യനായി മാറും’: വിശ്വനാഥൻ ആനന്ദ്

ന്യൂഡൽഹി: കൗമാരക്കാരനായ ചെസ്സ് പ്രതിഭ പ്രജ്ഞാനന്ദയെ പ്രശംസിച്ച് ഇന്ത്യൻ ചെസ്സ്‌ ഗ്രാൻഡ് മാസ്റ്റർ വിശ്വനാഥൻ ആനന്ദ്. അടുത്തിടെ നടന്ന മത്സരത്തിൽ, ലോകചാമ്പ്യനായ മാഗ്നസ് കാൾസനെ ഒറ്റരാത്രി കൊണ്ട് പ്രജ്ഞാനന്ദ തോൽപ്പിച്ചിരുന്നു. പ്രജ്ഞാനന്ദയുടെ അസാധാരണമായ കഴിവു മനസ്സിലാക്കിയാണ് അവന് ലോക ചാമ്പ്യനാവാനുള്ള കഴിവുണ്ടെന്ന് ആനന്ദ് വ്യക്തമാക്കിയത്.

അന്താരാഷ്ട്ര തലത്തിൽ പ്രജ്ഞാനന്ദയും മറ്റു താരങ്ങളും കളിക്കുന്നത് കാണുമ്പോൾ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രായത്തിൽ കാൾസനെ പോലെ ഒരു മികച്ച താരത്തെ തോൽപ്പിക്കുന്നത് അസാധ്യമാണെന്നും അതുകൊണ്ടു തന്നെ, ഇനിയും അവന് ഉയർച്ചകളിലേക്ക് എത്താൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

തന്റെ പതിനാറാം വയസ്സിലാണ് പ്രജ്ഞാനന്ദ കാൾസനെ തോൽപ്പിക്കുന്നത്. ആനന്ദിനും പി ഹരികൃഷ്ണയ്ക്കും ശേഷം കാൾസനെ തോൽപ്പിക്കുന്ന മൂന്നാമത്തെ ഇന്ത്യക്കാരനാണ് ഈ കൗമാരക്കാരൻ. ഏഴ് വയസ് മാത്രം പ്രായമുള്ളപ്പോഴാണ് പ്രജ്ഞാനന്ദ ലോകചെസ് കിരീടം നേടിയത്. ഗ്രാൻഡ്മാസ്റ്റർ പദവി നേടുന്ന ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന അപൂർവ റെക്കോഡും പ്രജ്ഞാനന്ദയുടെ പേരിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button