Latest NewsKerala

വീട് ജപ്തി ചെയ്ത് ഇറക്കിവിട്ട കുട്ടികളുടെ വീടിന്റെ കടബാധ്യത മാത്യു കുഴൽനാടൻ എം.എൽ.എ ഏറ്റെടുത്തു

മൂവാറ്റുപുഴ: സഹകരണ ബാങ്ക് വീട് ജപ്തി ചെയ്ത ദലിത് കുടുംബത്തി​ന്റെ കടബാധ്യത മാത്യു കുഴൽനാടൻ എം.എൽ.എ ഏറ്റെടുത്തു. മാതാപിതാക്കൾ ആശുപത്രിയിൽ കഴിയുന്നതിനിടെ, വീട്ടിൽ നിന്ന് ഇറക്കിവിട്ട കുട്ടികളെ എം.എൽ.എയുടെ നേതൃത്വത്തിൽ വാതിൽ തകർത്ത് തിരികെ പ്രവേശിപ്പിച്ചിരുന്നു. മൂവാറ്റുപുഴ അർബൻ ബാങ്കായിരുന്നു കുടുംബത്തിന്റെ വീട് ജപ്തി ​ചെയ്തത്.

പായിപ്ര പഞ്ചായത്ത് പായിപ്ര എസ്.സി കോളനിയിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. വലിയപറമ്പിൽ അജേഷിന്‍റെയും മഞ്ജുവിന്‍റെയും മൂന്ന് പെൺകുട്ടികൾ ഉൾപ്പെടെയുള്ള നാലുകുട്ടികളെയാണ് മൂവാറ്റുപുഴ അർബൻ ബാങ്ക് ജപ്തി നടപടിയുടെ ഭാഗമായി വൈകീട്ടോടെയാണ് ഇറക്കിവിട്ടത്.

ഹൃദ്രോഗിയായ അജേഷ് എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടികളുടെ അവകാശങ്ങൾ ലംഘിച്ച ബാങ്കിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button