മുംബൈ: മുസ്ലിം പള്ളികളിലെ ഉച്ചഭാഷിണിയ്ക്കെതിരെ രൂക്ഷ വിമർശനവുമായി എംഎന്‍എസ് തലവന്‍ രാജ് താക്കറെ. പ്രാര്‍ത്ഥിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ടെങ്കിലും ഉച്ചഭാഷിണി വച്ച് മറ്റ് മതക്കാരെ കേള്‍പ്പിക്കേണ്ട ആവശ്യമില്ലെന്ന് രാജ് താക്കറെ പറഞ്ഞു. മുസ്ലിം പള്ളികളിലെ ഉച്ചഭാഷിണി നിരോധിക്കണമെന്നും, നിരോധനത്തിന് സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ പള്ളികള്‍ക്ക് മുന്നില്‍ ഉച്ചഭാഷിണികള്‍ വച്ച് ഹനുമാൻ ചാലിസ കേള്‍പ്പിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കർണാടകയിലടക്കം പലയിടങ്ങളിലും ഇത് ഒരു വലിയ പ്രശ്നമായി പലരും ഉന്നയിക്കുന്നുണ്ട്. അതോടൊപ്പം തന്നെ, ഹലാല്‍ പ്രതിഷേധങ്ങളും രാജ്യത്തിന്റെ പലയിടങ്ങളിൽ രൂപപ്പെടുന്നുണ്ട്. പ്രതിഷേധങ്ങളെ പിന്തുണച്ച് കര്‍ണാടക മന്ത്രി ശശികല ജോളി അടക്കം രംഗത്ത് വന്നിരുന്നു. ഹിന്ദുത്വ സംഘടനകളുടെ ഹലാല്‍ നിരോധന ആവശ്യം ന്യായമാണെന്ന് മന്ത്രി പ്രതികരിച്ചിരുന്നു.
അതേസമയം, ഹിജാബ് വിവാദം ഇതുവരേയ്ക്കും കെട്ടടങ്ങിയിട്ടില്ലെന്നാണ് മുൻ സംഭവങ്ങൾ സൂചിപ്പിക്കുന്നത്. ഹിജാബിനു വേണ്ടി സ്വന്തം പഠനവും, പുരോഗതിയും ഉപേക്ഷിക്കുന്ന തലത്തിലേക്കാണ് വിദ്യാർത്ഥികൾ നീങ്ങുന്നത്.
Post Your Comments