ThrissurKeralaNattuvarthaLatest NewsNews

ക്ഷേത്ര മതിൽക്കെട്ടിനുള്ളിൽ നടക്കുന്ന കലാ പരിപാടികളിൽ അഹിന്ദുക്കളായ കലാകാരന്മാർക്ക് അവസരം നിഷേധിക്കുന്നത് ദുരാചാരം

തൃശൂർ: കൂടൽമാണിക്യം ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നർത്തകി മൻസിയയ്ക്ക് നൃത്തം അവതരിപ്പിക്കാൻ കഴിയാതെ വന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണവുമായി സിപിഐ. ക്ഷേത്രാങ്കണത്തിലെ മതിൽക്കെട്ടിന് ഉള്ളിൽ നടക്കുന്ന കലാപരിപാടികളിൽ അഹിന്ദുക്കളായ കലാകാരന്മാർക്ക് അവസരം നിഷേധിക്കുന്നത് ദുരാചാരമാണെന്ന് സിപിഐ ഇരിഞ്ഞാലക്കുട മണ്ഡലം സെക്രട്ടറി പി മണി ആരോപിച്ചു.

ദേവസ്വം ബോർഡും തന്ത്രിയും സമൂഹവും തിരിച്ചറിഞ്ഞ് മാറ്റം വരുത്തേണ്ട കാലം അതിക്രമിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കലാകാരന്മാരെ മതങ്ങള്‍ക്കതീതമായി കാണാനും, കല അവതരിപ്പിക്കാൻ സാധിക്കുന്ന വിധത്തിൽ ഉചിതമായ തീരുമാനമെടുക്കാനും തന്ത്രി കുടുംബത്തിലെ അംഗങ്ങൾ നടപടി സ്വീകരിക്കേണ്ടതുണ്ടെന്നും പി മണി വ്യക്തമാക്കി.

ആരാധനാലായങ്ങള്‍ ഏത് മതത്തിന്റെ ആയാലും ആരാധിക്കാനും കലാവതരണം നടത്താനും മതഭേദം നോക്കാതെ കലാകാരന്മാരെ അനുവദിക്കാന്‍ കഴിയണമെന്നും, ഇതിന് വേണ്ട രീതിയിലുളള നിയമ നിര്‍മ്മാണം കൊണ്ടു വരാൻ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ക്ഷേത്രത്തിന് എതിരെ ഉയർന്നു വന്ന വിവാദങ്ങൾക്ക് കാരണം ക്ഷേത്രഭരണ സമിതിയാണെന്നും അദ്ദേഹം പറഞ്ഞു.

ലോകമാന്യതിലക് – ജയ്‌നഗര്‍ എക്‌സ്പ്രസിന്റെ പത്ത് കോച്ചുകള്‍ പാളം തെറ്റി: 5 ട്രെയിനുകള്‍ റദ്ദാക്കി
നിബന്ധനകൾ പാലിച്ച് മാത്രം പരിപാടി അവതരിപ്പിക്കാൻ ഭരണ സമിതി അപേക്ഷകൾ ക്ഷണിക്കണമായിരുന്നുവെന്നും ഇതിന് ശേഷം, ലഭിച്ച അപേക്ഷകളിൽ സൂക്ഷ്മ പരിശോധന നടത്താമായിരുന്നുവെന്നും പി മണി വ്യക്തമാക്കി. ക്ഷേത്രഭരണ സമിതിയുടെ ജാഗ്രത കുറവാണിതെന്നും, പ്രോഗ്രാം കമ്മറ്റിയും ക്ഷേത്രഭരണ സമിതിയും ഇക്കാര്യങ്ങൾ നിസാരവത്കരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button