ദുബായ്: ഗാർഹിക തൊഴിലാളികളെ കുറഞ്ഞ നിരക്കിൽ നൽകാമെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ വരുന്ന പരസ്യങ്ങളിൽ വഞ്ചിതരാകരുതെന്ന് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി യുഎഇ. റമദാനോടുബന്ധിച്ച് ഇത്തരം പരസ്യങ്ങൾ വ്യാപകമായതോടെയാണ് അധികൃതർ ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. 50 ദിർഹം ദിവസവേതനത്തിന് റമദാൻ കഴിയുംവരെ ജോലിക്കാരെ ലഭ്യമാക്കാമെന്ന് വ്യക്തമാക്കിയാണ് വ്യാജ റിക്രൂട്ട്‌മെന്റ് ഏജൻസികൾ പരസ്യം ചെയ്യുന്നത്.
ഒരുമാസം 1,500 മുതൽ 1,700 ദിർഹം വരെയാണ് പ്രതിമാസ വേതനമെന്നും 500 ദിർഹം സെക്യൂരിറ്റി തുകയായും നൽകണമെന്നും പരസ്യത്തിൽ വ്യക്തമാക്കുന്നുണ്ട്. അംഗീകൃത ഏജൻസി വഴി ഒരു തൊഴിലാളിയെ നിയമിക്കാൻ 9,000 ദിർഹം വരെയാണ് ചെലവ്. ലാഭവും എളുപ്പവും നോക്കി ഓൺലൈൻ ഏജൻസികളെ ആശ്രയിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു. .
Read Also: റമദാൻ വ്രതാരംഭത്തിന് തുടക്കം: വിശ്വാസികൾക്ക് ഇനി വ്രതശുദ്ധിയുടെ നാളുകൾ
Post Your Comments