കയ്പമംഗലം: ചളിങ്ങാട് ക്ഷേത്രോത്സവത്തിന് കൊണ്ടുവന്ന ആന പ്രഭാത ശീവേലിക്കിടെ പാപ്പാനെ തട്ടിത്തെറിപ്പിച്ചു. ചളിങ്ങാട് ശ്രീ മഹാവിഷ്ണു സുബ്രഹ്മണ്യ ക്ഷേത്രത്തിലെ പ്രഭാത ശീവേലിക്കിടെയാണ് ഊട്ടോളി ചന്തു എന്ന ആന പാപ്പാനെ തട്ടിത്തെറിപ്പിച്ചത്.
ശനിയാഴ്ച രാവിലെ ഒമ്പതരയോടെ ശീവേലിക്ക് ശേഷം പറ നിറച്ചുകൊണ്ടിരിക്കെയാണ് സംഭവം. ഉടനെ ആനയെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. പിന്നീട് വടമെറിഞ്ഞ് പാപ്പാന്മാര് തന്നെ തളക്കുകയായിരുന്നു. രണ്ടാം പാപ്പാന് പ്രസാദിനെയാണ് ആന തട്ടിത്തെറിപ്പിച്ചത്. അല്പം അകലേക്ക് തെറിച്ചുവീണ പ്രസാദിന്റെ അടുത്തേക്ക് ആന പാഞ്ഞടുത്തെങ്കിലും തലനാരിഴക്ക് രക്ഷപ്പെട്ടു.
Read Also : ഉള്ള പണമെല്ലാം പലരും പറ്റിച്ചെടുത്തു: ധനസഹായം തീര്‍ന്നതോടെ ഹോംനഴ്സായി ജോലി എടുത്ത് ജിഷയുടെ അമ്മ രാജേശ്വരി
സംഭവ സമയം ശാന്തിക്കാരന് കണ്ണന് തിടമ്പുമായി ആനപ്പുറത്തുണ്ടായിരുന്നു. തുടർന്ന്, ഇടഞ്ഞ ആനയെ മാറ്റി മറ്റൊന്നിനെ കൊണ്ടുവന്നാണ് ചടങ്ങുകള്‍ പൂർത്തിയാക്കിയത്.
Post Your Comments