രാവിലെ എഴുന്നേറ്റയുടൻ വെള്ളം കുടിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
വെറും വയറ്റിൽ വെള്ളം കുടിക്കുന്നത് കുടലിന്റെ ചലനങ്ങൾക്ക് ഗുണം ചെയ്യും. ഇത് ശരീരത്തെ വിഷാംശം ഇല്ലാതാക്കും. മാലിന്യങ്ങളെ നീക്കം ചെയ്ത് ചർമം സുന്ദരമാകും.
വൻകുടലിലെ മാലിന്യങ്ങളും അഴുക്കും നീക്കം ചെയ്യാൻ വെറും വയറ്റിൽ വെള്ളം കുടിക്കുന്നതുകൊണ്ട് കഴിയും. ഇതുവഴി പോഷകങ്ങളും മറ്റും പെട്ടെന്ന് ആഗിരണം ചെയ്യാൻ കഴിയും.
Read Also : നിങ്ങൾ വന്നില്ലേലും ഞങ്ങൾ വരും’, കോൺഗ്രസ് സെമിനാറില്‍ പങ്കെടുത്ത് ധനമന്ത്രി കെ.എന്‍. ബാലഗോപാൽ
രാവിലെ വെള്ളം കുടിക്കുന്നത് ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തെ ഉത്തേജിപ്പിക്കും. ഇത് കൂടുതൽ ഓക്സിജൻ ആഗിരണം ചെയ്യാൻ സഹായകരമാകും. ഇത് നിങ്ങളെ കൂടുതൽ ആക്ടീവാക്കും.
പൂജ്യം കലോറിയാണ് വെള്ളത്തിലുള്ളത്. വെള്ളം കുടിക്കുമ്പോൾ ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങൾ വർധിക്കും. കലോറി എരിച്ചുകളയുകയും ചെയ്യും.
ശരീരത്തിലെ ഫ്ളൂയിഡ് ബാലൻസ് നിലനിർത്തി പ്രതിരോധ ശേഷി വർധിപ്പിക്കാൻ വെറും വയറ്റിലെ വെള്ളംകുടി കൊണ്ട് സാധിക്കും. ഇത് അണുബാധ ചെറുക്കും. രോഗങ്ങളെ പ്രതിരോധിക്കുകയും ചെയ്യും.
Post Your Comments