Latest NewsNewsIndia

ഓടുന്ന കാറിനു മുകളിൽ കയറി യുവാക്കളുടെ നൃത്തം: വീഡിയോ വൈറലായതിനു പിന്നാലെ കേസെടുത്ത് പോലീസ്

ഗാസിയാബാദ്∙ ഓടുന്ന കാറിനു മുകളിൽ കയറിനിന്ന് യുവാക്കൾ നൃത്തം ചെയ്ത സംഭവത്തിൽ കേസെടുത്ത് പോലീസ്. ഗാസിയാബാദിൽ നടന്ന സംഭവത്തിൽ, തിരക്കേറിയ ഡൽഹി – മീററ്റ് എക്സ്പ്രസ് വേയിൽ വാഹനത്തിനു മുകളിൽ കയറിനിന്ന് രണ്ടു യുവാക്കൾ നൃത്തം ചെയ്യുകയായിരുന്നു. യുവാക്കളുടെ നൃത്തത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ സംഭവത്തിൽ ഇടപെട്ട ഗാസിയാബാദ് പോലീസ് നടപടി സ്വീകരിക്കുകയായിരുന്നു.

വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. കാറിനു മുകളിൽ കയറിനിന്ന് യുവാക്കൾ നൃത്തം ചെയ്യുന്ന വീഡിയോ സഹിതം ഗാസിയാബാദ് പോലീസിനെ ടാഗ് ചെയ്ത് പ്രശാന്ത് കുമാർ എന്നയാൾ ട്വീറ്റ് ചെയ്യുകയായിരുന്നു. വീഡിയോയിൽ കാറിന്റെ നമ്പർ പ്ലേറ്റും ദൃശ്യമാണ്.

വ്യാജ ഫോറൻസിക് ലാബ് റിപ്പോർട്ടുകൾ ഉണ്ടാക്കാൻ വളരെ എളുപ്പം: വെളിപ്പെടുത്തലുമായി മുൻ ഡിജിപി ആർ ശ്രീലേഖ
‘ഗാസിയാബാദിൽ മദ്യപരെന്നു കരുതുന്ന ഒരുകൂട്ടം യുവാക്കൾ ഡൽഹി – മീററ്റ് എക്സ്പ്രസ് വേയിൽ കാറിനു മുകളിൽ കയറിനിന്ന് നൃത്തം ചെയ്യുന്നു. ഗാസിയാബാദ് പോലീസ് ഇടപെട്ട് ഇവരുടെ നൃത്തം ലോക്കപ്പിലേക്കു മാറ്റുമെന്ന് പ്രതീക്ഷിക്കുന്നു’, പ്രശാന്ത് കുമാർ വ്യക്തമാക്കി.

തിരക്കേറിയ ഹൈവേയിലൂടെ കാർ പതുക്കെ നീങ്ങുന്നത് വീഡിയോയിൽ വ്യക്തമാണ്. രണ്ട് യുവാക്കൾ വാഹനത്തിൽനിന്ന് ഇറങ്ങി കാറിനു മുകളിലെ നൃത്തം മൊബൈൽ ഫോണിൽ റെക്കോർഡ് ചെയ്യുന്നത് ദൃശ്യങ്ങളിൽ കാണാം. തുടർന്ന് നൃത്തം ചെയ്യുന്ന യുവാക്കൾ കാറിനു മുകളിൽനിന്ന് ഇറങ്ങി വാഹനത്തിൽ കയറുന്നതും വീഡിയോയിൽ വ്യക്തമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button