Latest NewsKeralaNews

സിറ്റി സർക്കുലർ 10 രൂപ നിരക്ക് ജൂൺ 30 വരെ നീട്ടി: ഗതാഗത മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ കെ.എസ്.ആർ.ടി.സി സിറ്റി സർക്കുലർ ബസുകളുടെ 10 രൂപ യാത്രാ നിരക്ക് ജൂൺ 30 വരെ നീട്ടിയതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. 10 രൂപ ടിക്കറ്റ് എടുത്താൽ എത്ര ദൂരം വേണമെങ്കിലും സിറ്റി സർക്കുലർ ബസിൽ സഞ്ചരിക്കാം.

Read Also: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സഞ്ചരിച്ച വഴിയില്‍ ഉണ്ടായ സ്‌ഫോടനത്തിന് പിന്നിലെ കാരണം പുറത്തുവിട്ട് പോലീസ്

നഗരത്തിലെ പ്രധാന സർക്കാർ ഓഫീസുകൾ, ആശുപത്രികൾ, വിദ്യാലയങ്ങൾ എന്നിവ ബന്ധിപ്പിച്ചുകൊണ്ട് ഇടറോഡുകളിലൂടെയുള്ള സിറ്റി സർക്കുലർ 7 റൂട്ടുകളിലാണ് നിലവിലുള്ളത്. യാത്രക്കാർക്ക് പെട്ടെന്നു തിരിച്ചറിയാവുന്ന തരത്തിൽ പ്രത്യേക നിറങ്ങളാണ് ഓരോ റൂട്ടിലെ ബസുകൾക്കും നൽകിയിരിക്കുന്നത്. കൂടുതൽ സ്ഥലങ്ങളിലേക്ക് സിറ്റി സർക്കുലർ സർവീസ് വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

Read Also: ‘യെച്ചൂരി എന്താണ് രാജ്യത്തെ ഏറ്റവും മികച്ച മുഖ്യമന്ത്രി എന്ന് പറയാതെ മികച്ച ബിജെപി ഇതര മുഖ്യമന്ത്രി എന്ന് പറഞ്ഞത്?’

shortlink

Related Articles

Post Your Comments

Related Articles


Back to top button