KeralaLatest NewsNews

കരിപ്പൂര്‍ വിമാനത്താവള വികസനത്തിന് അതിവേഗം ഭൂമി ലഭ്യമാക്കാന്‍ കേന്ദ്ര നിര്‍ദ്ദേശം

ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കി പിണറായി സര്‍ക്കാര്‍

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവള വികസനത്തിന് അതിവേഗം ഭൂമി ലഭ്യമാക്കാന്‍, സംസ്ഥാന സര്‍ക്കാരിനോട് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം. വിമാനത്താവളത്തിലെ റണ്‍വേ വികസനത്തിനു വേണ്ടി കേന്ദ്ര വ്യോമയാന മന്ത്രാലയം 18 ഏക്കര്‍ ഭൂമി ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര നിര്‍ദ്ദേശത്തെ തുടര്‍ന്ന്, ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ മന്ത്രി വി.അബ്ദുറഹിമാനെ മുഖ്യമന്ത്രി പിണറായി വിജയന്‍ ചുമതലപ്പെടുത്തി.

Read Also : മന്ത്രിമാരുടെ പിഎമാർക്ക് ശമ്പളവും പെൻഷനും നൽകുന്നത് എവിടെനിന്ന്? അറിയില്ലെന്ന് മറുപടി നൽകി ധനവകുപ്പ്

റണ്‍വേയുടെ നീളം വര്‍ധിപ്പിക്കാതെ വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കാനാവില്ലെന്ന് കേന്ദ്ര വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ 18 ഏക്കര്‍ ഭൂമി വേഗത്തിലേറ്റെടുക്കുന്നത്. ഇതോടനുബന്ധിച്ച്, മന്ത്രി വി.അബ്ദുറഹിമാന്‍ തിങ്കളാഴ്ച മലപ്പുറത്ത് അടിയന്തര യോഗം വിളിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button