കാലടി: വീട്ടമ്മയോട് അപമര്യാദയായി പെരുമാറിയ കേസിൽ ഒരാൾ അറസ്റ്റിൽ. മലയാറ്റൂർ മുണ്ടങ്ങാമറ്റം കളരിക്കൽ വീട്ടിൽ സലിയെയാണ് (48) പിടികൂടിയത്.
നീലീശ്വരം ജങ്ഷനിൽ വീട്ടമ്മയോട് അശ്ലീലച്ചുവയോടെ സംസാരിക്കുകയും കൈയിൽ കടന്നുപിടിക്കുകയുമായിരുന്നു. വീട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
എസ്.ഐമാരായ എസ്. ശിവപ്രസാദ്, ജയിംസ് മാത്യു എ.എസ്.ഐ ജോഷി തോമസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ കോടതിയില് ഹാജരാക്കി.
Post Your Comments