
മഞ്ചേരി: അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവിന് പത്തുവര്‍ഷം കഠിന തടവും 75,000 രൂപ പിഴയും വിധിച്ച് കോടതി. കാവനൂര്‍ കോലോത്തുവീട്ടില്‍ ഷിഹാബുദ്ദീനെയാണ് (35) മഞ്ചേരി ഫാസ്റ്റ് ട്രാക് പോക്‌സോ സ്‌പെഷല്‍ കോടതി ജഡ്ജി പി.ടി. പ്രകാശന്‍ ശിക്ഷിച്ചത്.
പിഴയടച്ചില്ലെങ്കില്‍ ഒരുവര്‍ഷം തടവ് അധികം അനുഭവിക്കണമെന്നും കോടതി വിധിയിൽ പറയുന്നു. മറ്റൊരു വകുപ്പില്‍ മൂന്നുവര്‍ഷം തടവും വിധിച്ചു. ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതി. പിഴയടച്ചാല്‍ തുക കുട്ടിക്ക് നല്‍കണം. ലീഗല്‍ സര്‍വിസസ് അതോറിറ്റി മുഖേന സര്‍ക്കാറിന്‍റെ ഇരകള്‍ക്കുള്ള നഷ്ടപരിഹാര തുകയില്‍ നിന്ന് രണ്ട് ലക്ഷം കൂടി കുട്ടിക്ക് നല്‍കാനും വിധിയില്‍ പറയുന്നു.
Read Also : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ്ക്ക് നേരെ ലൈംഗിക അതിക്രമം : സംഘത്തിലെ പ്രധാനി അറസ്റ്റിൽ
2016 ഫെബ്രുവരി 12നാണ് കേസിനാസ്പദമായ സംഭവം. പ്രോസിക്യൂഷനുവേണ്ടി ജില്ല പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ. സോമസുന്ദരന്‍ ഹാജരായി.
Post Your Comments