ആലുവ: പോപ്പുലര്‍ ഫ്രണ്ടിന് അഗ്നിരക്ഷാസേന പരിശീലനം നല്‍കിയത് ഗുരുതരവീഴ്ചയെന്ന് അഗ്നിരക്ഷാസേന മേധാവി ബി. സന്ധ്യയുടെ റിപ്പോര്‍ട്ട്. ദുരന്തനിവാരണത്തില്‍ പരിശീലനം നല്‍കിയത്, മുന്‍കൂര്‍ അനുമതി വാങ്ങാതെയാണെന്ന് കാണിച്ചുളള റിപ്പോര്‍ട്ട് ആഭ്യന്തരവകുപ്പിന് നല്‍കി.
ഇത്തരം സംഘടനകള്‍ക്ക്, അഗ്നിരക്ഷാസേന പരിശീലനം നല്‍കാറില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മാർച്ച് 31 നാണ് ഇവർക്ക് ആലുവയിൽ വെച്ച് പരിശീലനം നൽകിയത്. ബി അനീഷ്, വൈ എ രാഹുല്‍ ദാസ്, എം സജാദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാ പ്രവര്‍ത്തനങ്ങളുടെ പരിശീലനം അരങ്ങേറിയത്. അന്ന് തന്നെ, പല കോണിൽ നിന്നും വിമർശനം ഉയർന്നിരുന്നു.
റിപ്പോർട്ടിൽ, ഉദ്യോഗസ്ഥർ അടക്കം അഞ്ചുപേർക്ക് നടപടി ശുപാർശ ചെയ്യുന്നുണ്ട്. സംഭവത്തില്‍, ഉദ്യോഗസ്ഥര്‍ക്ക് എതിരെ വകുപ്പുതല അന്വേഷണം നടത്തിയതിന് പിന്നാലെയാണ് നടപടിക്ക് ശുപാര്‍ശ നല്‍കിയത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ അടക്കം നേതാക്കള്‍ സര്‍ക്കാരിനെതിരേ രംഗത്തെത്തിയിരുന്നു.
Post Your Comments