Latest NewsUAENewsInternationalGulf

റമദാൻ: ഇഫ്താർ പായ്ക്കറ്റ് വിതരണം ചെയ്യാൻ അബുദാബി പോലീസ്

അബുദാബി: റമദാനോട് അനുബന്ധിച്ച് ഇഫ്താർ പായ്ക്കറ്റ് വിതരണം ചെയ്യാൻ അബുദാബി പോലീസ്. ഇഫ്താർ പായ്ക്കറ്റുമായി സിഗ്നലുകളിൽ ഉണ്ടാകുമെന്ന് അബുദാബി പോലീസ് അറിയിച്ചു. ഫീഡ് ആൻഡ് റീപ് പദ്ധതിയിലൂടെ റമസാനിൽ ദിവസേന 2500 ഇഫ്താർ പാക്കറ്റുകളാണ് പോലീസ് വിതരണം ചെയ്യുന്നത്. അബുദാബിയിൽ നാലിടങ്ങളിലും അൽഐനിൽ 2 ഇടങ്ങളിലുമായി ഇഫ്താർ പായ്ക്കറ്റ് വിതരണം ചെയ്യുമെന്ന് പോലീസ് വ്യക്തമാക്കി.

Read Also: ആര്യൻ ഖാന്റെ മയക്കുമരുന്ന് കേസിലെ എൻസിബിയുടെ പ്രധാന സാക്ഷി മരണപ്പെട്ടു

അബുദാബി ഇസ്ലാമിക് ബാങ്ക് സിഗ്നൽ, സിവിൽ ഡിഫൻസ് റോഡ് സിഗ്നൽ, മുഷ്‌റിഫ് മാൾ സിഗ്നൽ, പ്രസ്റ്റീജ് അൽ ഖാലിയ സിഗ്നൽ തുടങ്ങിയ സ്ഥലങ്ങളിലാണ് അബുദാബിയിൽ ഇഫ്താർ പായ്ക്കറ്റുകൾ വിതരണം ചെയ്യുന്നത്. അൽഐനിൽ അൽ മഖാമി സിഗ്‌നൽ, അൽജിമി മാൾ സിഗ്നൽ എന്നിവിടങ്ങളിലാണ് ഇഫ്താർ പായ്ക്കറ്റുകൾ വിതരണം ചെയ്യുക.

Read Also: തന്നെക്കാൾ മുതിർന്ന സ്ത്രീകളുമായി ലൈംഗികബന്ധത്തിലേർപ്പെട്ടാൽ അകാല വാർദ്ധക്യമോ അതോ ഗുണമോ?

shortlink

Related Articles

Post Your Comments

Related Articles


Back to top button