Latest NewsNewsFootballSports

ഖത്തർ ലോകകപ്പ്: മരണ ഗ്രൂപ്പില്ലെങ്കിലും, ഗ്രൂപ്പ് ഘട്ടത്തിൽ ആരാധകർ കാത്തിരിക്കുന്നത് വമ്പൻ പോരാട്ടങ്ങൾ

ദോഹ: മരണ ഗ്രൂപ്പില്ലാത്തൊരു ഫുട്ബോള്‍ ലോകകപ്പാണ് ഇത്തവണ ഖത്തറില്‍ ആരംഭിക്കാനൊരുങ്ങുന്നത്. മരണ ഗ്രൂപ്പില്ലെങ്കിലും, ഖത്തർ ലോകകപ്പിന്‍റെ ഗ്രൂപ്പ് ഘട്ടത്തിൽ വമ്പൻ പോരാട്ടങ്ങൾ ആരാധകരെ കാത്തിരിക്കുന്നു. ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തേയും മികച്ച സൂപ്പർ താരങ്ങളായ ലയണൽ മെസിയും റോബർട്ട് ലെവൻഡോവ്സ്‌കിയും ഗ്രൂപ്പ് സിയിൽ നേർക്കുനേർ ഏറ്റുമുട്ടും.

ഫുട്ബോള്‍ ലോകത്തിന്‍റെ എല്ലാ കണ്ണുകളും അവസാന ലോകകപ്പിന് ബൂട്ടുകെട്ടുന്ന മെസിയിലാവും. ഗ്രൂപ്പ് ഇയിൽ മുൻ ചാമ്പ്യൻമാരായ സ്പെയ്‌നും ജ‍ർമ്മനിയും മുഖാമുഖം വരുന്നതാണ് മറ്റൊരു വമ്പന്‍ പോരാട്ടം. നവംബർ 27നാണ് വമ്പന്മാരുടെ മത്സരം. ഗ്രൂപ്പ് ചാമ്പ്യൻമാരെ നിശ്ചയിക്കുന്ന പോരാട്ടം കൂടിയായിരിക്കുമിത്. കെവിൻ ഡിബ്രൂയിന്‍റെ ബെൽജിയവും ലൂക്ക മോഡ്രിച്ചിന്‍റെ ക്രോയേഷ്യയും ഗ്രൂപ്പ് എഫിൽ മുഖാമുഖം മാറ്റുരയ്ക്കും.

Read Also:- ആദ്യ ജയം തേടി മുംബൈ ഇന്ത്യന്‍സ് ഇന്നിറങ്ങും: രോഹിത് വമ്പന്‍ റെക്കോഡിനരികെ

ഗ്രൂപ്പ് എച്ചിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയും ലൂയിസ് സുവാരസും നേർക്കുനേർ ഏറ്റുമുട്ടും. ഒരു പക്ഷെ, റൊണാൾഡോയുടെ അവസാന ലോകകപ്പാകുമിത്. എന്നാല്‍, സൂപ്പർ താരം നെയ്‌മറുടെ ബ്രസീലിനും ഹാരി കെയ്‌ന്‍റെ ഇംഗ്ലണ്ടിനും കിലിയൻ എംബാപ്പെയുടെ ഫ്രാൻസിനും ഗ്രൂപ്പ് ഘട്ടത്തിൽ ഏറെ വിയർപ്പൊഴുക്കേണ്ടി വരില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button