Latest NewsKerala

ക്ലിഫ് ഹൗസിൽ കല്ലിട്ട യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് ജാമ്യം‍: പ്രവര്‍ത്തകര്‍ക്കായി ഹാജരായത് വിവി രാജേഷ്

തിരുവനന്തപുരം: പിണറായി സർക്കാരിന്റെ സിൽവർ ലൈൻ കല്ലിടലിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി, മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ കല്ലിട്ട യുവമോർച്ച പ്രവർത്തകർക്ക് ജാമ്യം ലഭിച്ചു. റിമാന്‍ഡിലായ പ്രവര്‍ത്തകര്‍ക്ക് വേണ്ടി, അവരുടെ അഭിഭാഷകനായി കോടതിയില്‍ എത്തിയത് ബിജെപി ജില്ലാ അധ്യക്ഷന്‍ വി.വി രാജേഷ് തന്നെയാണ്.

തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. വിവി രാജേഷിനൊപ്പം, കോവളം മണ്ഡലം പ്രസിഡന്റ് അഡ്വ:രാജ്‌മോഹന്‍, കഴക്കൂട്ടം മണ്ഡലം പ്രസിഡന്റ് അഡ്വ:ബി.ജി വിഷ്ണു എന്നിവരും വക്കീല്‍ കുപ്പായമണിഞ്ഞ് തിരുവനന്തപുരം സിജെഎം കോടതിയില്‍ എത്തിയത് ശ്രദ്ധേയമായി.

shortlink

Post Your Comments


Back to top button