AlappuzhaKeralaNattuvarthaLatest NewsNews

പി​ക്ക​പ്പ് വാ​നു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് അപകടം : യു​വാ​വിന് ദാരുണാന്ത്യം, ഒ​രാ​ൾ​ക്ക് ഗു​രു​ത​ര പ​രി​ക്ക്

തൃ​ശൂ​ര്‍ സ്വദേശി പു​തി​യ വീ​ട്ടി​ല്‍ ന​ജീ​ബ് (20) ആ​ണ് മ​രി​ച്ച​ത്

ചെ​ങ്ങ​ന്നൂ​ര്‍: പി​ക്ക​പ്പ് വാ​നു​ക​ൾ കൂ​ട്ടി​യി​ടി​ച്ചുണ്ടായ അപകടത്തിൽ യു​വാ​വ് മ​രി​ച്ചു. ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു. തൃ​ശൂ​ര്‍ സ്വദേശി പു​തി​യ വീ​ട്ടി​ല്‍ ന​ജീ​ബ് (20) ആ​ണ് മ​രി​ച്ച​ത്. ഒ​പ്പം സ​ഞ്ച​രി​ച്ചി​രു​ന്ന തൃ​ശൂ​ര്‍ ചാ​ഴൂ​ര്‍ ക​രി​പ്പാ​ലം കു​ളം അ​ജ്മ​ലി​നെ (22) ഗു​രു​ത​ര പ​രു​ക്കു​ക​ളോ​ടെ തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്ന​ലെ രാവിലെ 5.30 ന് ​എം.​സി റോ​ഡി​ല്‍ മു​ള​ക്കു​ഴ പാ​ങ്കാ​വി​ല്‍ പ​ടി​യി​ലാ​യി​രു​ന്നു അ​പ​ക​ടം നടന്നത്. ഇ​വ​ര്‍ സ​ഞ്ച​രി​ച്ചി​രു​ന്ന പി​ക​പ്പ് വാ​നും എ​തി​ര്‍​ദി​ശ​യി​ല്‍ ക​ച്ചി​യു​മാ​യി വ​ന്ന പി​ക്ക​പ്പ് വാ​നും തമ്മിൽ കൂ​ട്ടി​യി​ടിച്ചാണ് അപകടമുണ്ടായത്. ന​ജീ​ബ് തൽക്ഷണം മ​രി​ച്ചു.

Read Also : ഭാ​ര​ത​പ്പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ർത്ഥി മുങ്ങി മരിച്ചു

ചെ​ങ്ങ​ന്നൂ​ര്‍ ഫ​യ​ര്‍ സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ സു​നി​ല്‍ ജോ​സ​ഫ്, സീ​നി​യ​ര്‍ ഫ​യ​ര്‍ ഓ​ഫീ​സ​ര്‍ നൗ​ഷാ​ദ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ എ​ത്തി​യ അ​ഗ്‌​നി​ര​ക്ഷാ സേ​ന വാ​ന്‍ പൊ​ളി​ച്ചാ​ണ് വാഹനത്തിൽ കു​ടു​ങ്ങി കി​ട​ന്ന ര​ണ്ടു പേ​രെയും പു​റ​ത്തെ​ടു​ത്ത​ത്. തൃ​ശൂ​രി​ൽ നി​ന്ന് ആ​റ്റി​ങ്ങ​ലി​ലേ​ക്ക് ബീ​ഫു​മാ​യി പോ​കു​ക​യാ​യി​രു​ന്നു ഇ​രു​വ​രും.

വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന അ​ജ്മൽ, ഉ​റ​ങ്ങി പോ​യ​താ​കാം അ​പ​ക​ട​കാ​ര​ണ​മെ​ന്നാണ് നി​ഗമനം. എ​തി​ര്‍​ദി​ശ​യി​ല്‍ വ​ന്ന ക​ച്ചി ലോ​റി ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ന്ന് കോ​ട്ട​യ​ത്തേ​ക്കു വ​രി​ക​യാ​യി​രു​ന്നു.

സംഭവത്തിൽ ചെ​ങ്ങ​ന്നൂ​ര്‍ പൊ​ലീ​സ് കേ​സെ​ടു​ത്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button