CricketLatest NewsNewsSports

വനിതാ ലോകകപ്പ്: കലാശപ്പോരില്‍ ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും നേർക്കുനേർ

വനിതാ ലോകകപ്പ് ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇംഗ്ലണ്ട് ഫൈനലിൽ. കലാശപ്പോരില്‍ ഇംഗ്ലണ്ട് ഓസ്‌ട്രേലിയന്‍ വനിതകളെ നേരിടും. സെമിയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 137 റണ്‍സിന്റെ തകർപ്പൻ ജയമാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. സെഞ്ച്വറി നേടിയ ഡാനി വൈറ്റും ആറ് വിക്കറ്റുമായി ഓള്‍റൗണ്ട് പ്രകടനം നടത്തിയ സ്പിന്നര്‍ സോഫി എക്‌ളെസ്റ്റണും ചേര്‍ന്നായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം അനായാസമാക്കിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ട്, എട്ട് വിക്കറ്റ് നഷ്ടത്തില്‍ 293 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കന്‍ വനിതകള്‍, 38 ഓവറില്‍ 156ന് പുറത്തായി. ഇംഗ്ലണ്ട് നിരയിൽ വാലറ്റത്ത് തകര്‍പ്പന്‍ ബാറ്റിംഗ് കാഴ്ചവെച്ച സോഫി എക്‌ളെസ്റ്റണ്‍ 11 പന്തില്‍ 24 റണ്‍സും നേടി. എട്ട് ഓവറിൽ 36 റണ്‍സ് വിട്ടുകൊടുത്ത് ആറ് വിക്കറ്റുകളും സോഫി വീഴ്ത്തി.

Read Also:-വേനലില്‍ ശരീരത്തിന് മികച്ചത് സംഭാരം!

12 ബൗണ്ടറികളുടെ അകമ്പടിയോടെ 125 പന്തില്‍ 129 റണ്‍സ് എടുത്ത ഡാനിവൈറ്റായിരുന്നു മത്സരത്തിലെ താരം. അഞ്ചു തവണയാണ് വൈറ്റിനെ പുറത്താക്കാനുള്ള അവസരം ദക്ഷിണാഫ്രിക്കന്‍ ഫീല്‍ഡര്‍മാര്‍ താഴെയിട്ടത്. മുന്നിൽ വീണു കിട്ടിയ അവസരം വൈറ്റ് മുതലെടുക്കുകയും ചെയ്തു. 72 പന്തില്‍ നിന്നും 60 റണ്‍സ് എടുത്ത സോഫി ഡങ്ക്‌ലിയോടൊപ്പം മികച്ച കൂട്ടുകെട്ടുണ്ടാക്കിയ വൈറ്റ് ഇംഗ്ലണ്ടിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചു. ആമി ജോണ്‍സ് 32 പന്തില്‍ 28 റണ്‍സും നേടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button