Latest NewsIndia

സൈനിക ക്യാമ്പിന് നേരേ പെട്രോൾ ബോംബെറിഞ്ഞ ഹസീന അക്തറിന് പത്താം ക്‌ളാസ് കഴിഞ്ഞത് മുതൽ തീവ്രവാദികളുമായി ബന്ധം

ഭർത്താവ് മുഹമ്മദ് യൂസഫ് ഭട്ട് സൈന്യത്തിനെതിരെ കല്ലേറ് നടത്തിയ കേസിലെ പ്രതിയാണ്

ശ്രീനഗർ: ജമ്മു കശ്മീരിലെ സിആർപിഎഫ് ക്യാമ്പിന് നേരേ ബുർഖയും ഹിജാബും ധരിച്ചെത്തി പെട്രോൾ ബോബെറിഞ്ഞതിന് അറസ്റ്റിലായ യുവതിയെകുറിച്ച് കശ്മീർ പൊലീസ് പുറത്തുവിടുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. നിരോധിത തീവ്രവാദ സംഘടനയായ ദുഖ്ത്തരൻ ഇ മില്ലത്തിന്റെ പ്രവർത്തകയാണ് 28കാരിയായ ഹസീന അക്തർ. ഹനഫിയ സ്‌കൂളിൽ നിന്ന് പത്താം ക്ലാസ് പാസായ യുവതിയെ 2021-ൽ ജമ്മു കശ്മീർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

കഴിഞ്ഞ വർഷം ഡിസംബറിലാണ് യുവതി ജാമ്യത്തിലിറങ്ങിയത്. അവരുടെ ഭർത്താവ് മുഹമ്മദ് യൂസഫ് ഭട്ട് സൈന്യത്തിനെതിരെ കല്ലേറ് നടത്തിയ കേസിലെ പ്രതിയാണ്. 2016 ൽ പിഎസ്എ പ്രകാരം, ഇയാൾക്കെതിരെ കേസെടുത്ത് 17 മാസത്തേക്ക് ശിക്ഷിച്ചിരുന്നു. 2008-ൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) രജിസ്റ്റർ ചെയ്ത, തീവ്രവാദ ഫണ്ടിംഗ് കേസിൽ ജയിലിൽ കഴിയുന്ന പാകിസ്ഥാൻ അനുകൂല വിഘടനവാദിയായ ആസിയ അന്ദ്രാബിയുമായി നിരന്തരം ബന്ധം പുലർത്തുന്ന വനിതാ തീവ്രവാദി കൂടിയാണ് ഹസീന അക്തർ.

മാർച്ച് 29 നാണ്, ഹസീന ജമ്മു കശ്മീരിലെ സിആർപിഎഫ് ക്യാമ്പിന് നേരെ പെട്രോൾ ബോംബ് എറിഞ്ഞത്. ഇന്നലെയാണ്, നിരോധിത തീവ്രവാദ സംഘടനയായ ദുഖ്ത്തരൻ ഇ മില്ലത്തിന്റെ പ്രവർത്തകയായ 28കാരിയെ അറസ്റ്റ് ചെയ്തത്. മൂന്നോളം യു എ പി എ കേസുകളിലെ പ്രതിയാണ് ഇവരെന്നും പൊലീസ് പറഞ്ഞു. ബോംബ് ആക്രമണം നടന്ന അന്ന് തന്നെ തങ്ങൾ പ്രതിയെ തിരിച്ചറിഞ്ഞിരുന്നെന്നും എന്നാൽ ഇവർ ഒളിവിലായിരുന്നതിനാലാണ് അറസ്റ്റ് വൈകിയതെന്നും പൊലീസ് വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button