ThiruvananthapuramKeralaNattuvarthaLatest NewsNews

ബാ​റി​ലെ തർക്കത്തിന് പിന്നാലെ വീ​ടാ​ക്ര​മിക്കാൻ വ​ടി​വാ​ളും പെ​ട്രോ​ള്‍ ബോം​ബു​മാ​യെത്തി: രണ്ടുപേർ പിടിയിൽ

ക​ല്ല​റ താ​പ​സ​ഗി​രി ഷാ​നി​ഫാ മ​ന്‍സി​ലി​ല്‍ സി​ദ്ദീ​ഖ് (25), ക​ല്ല​റ ഉ​ണ്ണി​മു​ക്ക് കൊ​ച്ചു ക​ട​യി​ല്‍ വീ​ട്ടി​ല്‍ ആ​സി​ഫ് (27) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്

ക​ല്ല​റ: വീ​ട് ആ​ക്ര​മിക്കാൻ വ​ടി​വാ​ളും പെ​ട്രോ​ള്‍ ബോം​ബു​മാ​യി പോ​യ സം​ഘ​ത്തി​ലെ ര​ണ്ടു​പേ​ർ അറസ്റ്റിൽ. ക​ല്ല​റ താ​പ​സ​ഗി​രി ഷാ​നി​ഫാ മ​ന്‍സി​ലി​ല്‍ സി​ദ്ദീ​ഖ് (25), ക​ല്ല​റ ഉ​ണ്ണി​മു​ക്ക് കൊ​ച്ചു ക​ട​യി​ല്‍ വീ​ട്ടി​ല്‍ ആ​സി​ഫ് (27) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്. പാ​ങ്ങോ​ട് പൊ​ലീ​സ് ആണ്​ അ​റ​സ്റ്റ്​ ചെ​യ്ത​ത്.

Read Also : ‘അദ്ദേഹം വളരെ ബുദ്ധിമാനാണ്, ഇന്ത്യ ശക്തമായ രാജ്യം’: നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ രാജ്യം ഇനിയും ശക്തമാകുമെന്ന് പുടിൻ

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ക​ല്ല​റ​യി​ലു​ള്ള ബാ​റി​ല്‍ വെ​ച്ച് ഇ​വ​രി​ലൊ​രാ​ളും ത​ണ്ണി​യ​ത്തു​ള്ള ഇ​ര​ട്ട സ​ഹോ​ദ​ര​ങ്ങ​ളാ​യ സൈ​നി​ക​രും ത​മ്മി​ല്‍ വാ​ക്കു​ത​ര്‍ക്ക​മു​ണ്ടാ​യി​രു​ന്നു. സ്ഥ​ല​ത്തെ​ത്തി​യ പൊ​ലീ​സ് ഇ​വ​രെ പ​റ​ഞ്ഞു​വി​ട്ടു. എ​ന്നാ​ല്‍, രാ​ത്രി​യി​ല്‍ ആ​ക്ര​മ​ണ​മു​ണ്ടാ​കു​മെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പൊ​ലീ​സ് നേ​ര​ത്തെ വ​ഴ​ക്കി​ട്ട സ​ഹോ​ദ​ര​ങ്ങ​ളു​ടെ വീ​ടി​നു സ​മീ​പം മ​റ​ഞ്ഞി​രി​ക്കു​ക​യും ബൈ​ക്കി​ല്‍ വീ​ട് ആ​ക്ര​മ​ണ​ത്തി​നെ​ത്തി​യ പ്ര​തി​ക​ളെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. ഇ​വ​രി​ല്‍ നി​ന്ന്​ പെ​ട്രോ​ള്‍ നി​റ​ച്ച നാ​ല് കു​പ്പി​ക​ളും ഒ​രു വ​ടി​വാ​ളും പി​ടി​ച്ചെ​ടു​ത്തിട്ടുണ്ട്.

സ​ര്‍ക്കി​ള്‍ ഇ​ന്‍സ്​​പെ​ക്ട​ര്‍ ഷാ​നി​ഫി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്.​ഐ രാ​ജേ​ഷ്, സീ​നി​യ​ര്‍ സി​വി​ൽ പൊ​ലീ​സ് ഓ​ഫീസ​ര്‍ ജു​റൈ​ജ്, സി​വി​ൽ പൊ​ലീ​സ് ഓ​ഫീ​സ​ര്‍മാ​രാ​യ ഹ​രി​കൃ​ഷ്ണ​ന്‍, ദി​നേ​ശ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ്​ ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button