ThiruvananthapuramKeralaNattuvarthaLatest NewsNews

ദേശവിരുദ്ധ സ്വഭാവമുള്ള സംഘടനയ്‌ക്ക് പരിശീലനം നൽകിയ അഗ്നിശമന സേനാ ഉദ്യോഗസ്ഥരെ സർവ്വീസിൽ നിന്നും പുറത്താക്കണം

തിരുവനന്തപുരം: ദേശവിരുദ്ധ സ്വഭാവമുള്ള സംഘടനയ്‌ക്ക് പരിശീലനം നൽകിയ അഗ്നിശമന സേനാ ഉദ്യോഗസ്ഥരെ സർവ്വീസിൽ നിന്നും പുറത്താക്കണംണമെന്ന ആവശ്യവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് അഗ്‌നിശമന സേനയുടെ പരിശീലനം ഏർപ്പെടുത്തിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും സുരേന്ദ്രൻ ആരോപിച്ചു.

പാകിസ്ഥാനെപ്പോലെ ഭീകരസംഘടനകൾക്ക് സർക്കാർ തന്നെ പരിശീലനം നൽകുന്ന സ്ഥലമായി കേരളം മാറിയെന്നും കേരളത്തിൽ പോലീസിനെ മാത്രമല്ല, എല്ലാ സർക്കാർ ഫോഴ്‌സുകളെയും നിയന്ത്രിക്കുന്നത് പോപ്പുലർ ഫ്രണ്ടുകാരാണെന്നും സുരേന്ദ്രൻ പറഞ്ഞു.

വിദ്യാർത്ഥികൾക്കൊപ്പം ഫ്ലാഷ് മോബിൽ നൃത്തച്ചുവടുമായി കലക്ടർ ദിവ്യ എസ് അയ്യർ: വൈറൽ വീഡിയോ

പോപ്പുലർ ഫ്രണ്ടിന്റെ സംസ്ഥാനതല പരിപാടിയിലാണ് അഗ്നിശമന സേനയിലെ അംഗങ്ങൾ എത്തി പരിശീലനം നൽകിയതെന്നത്, ഉന്നത ഭരണ നേതൃത്വത്തിന്റെ അറിവോടെയാണെന്നതിന് ഉദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അഗ്നിശമന സേന ഉദ്യോഗസ്ഥർ പോപ്പുലർ ഫ്രണ്ട് നേതാക്കളിൽ നിന്നും പരിശീലകർക്കുള്ള ഉപഹാരം സ്വീകരിച്ചത് ലജ്ജാകരമാണെന്നും നിയമസഭാ തെരഞ്ഞെടുപ്പിൽ ലഭിച്ച പിന്തുണയുടെ പ്രത്യുപകാരമാണ് പിണറായി പോപ്പുലർ ഫ്രണ്ടിന് നൽകുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button