കൈയും കാലും അമിതമായി വിയർക്കുന്ന അവസ്ഥയാണ് ഹൈപ്പർ ഹൈഡ്രോസിസ്. തൈറോയിഡ് പോലെയുള്ള ഹോർമോൺ സംബന്ധമായ പ്രശ്നങ്ങൾ കൊണ്ട് ഈ അവസ്ഥയുണ്ടാകാറുണ്ട്. ഇതിന്റെ കൃത്യമായ കാരണം കണ്ടെത്താൻ ഒരു ഡോക്ടറുടെ സേവനം തേടേണ്ടതാണ്.
കൈവെള്ളയിലും കാൽവെള്ളയിലും അമിതമായി വിയർപ്പു ഗ്രന്ഥികളുള്ളതു മൂലവും ഇങ്ങനെ സംഭവിക്കാം. ഈ പ്രശ്നത്തിന് പ്രധാനമായും, പുറമേ പുരട്ടുന്ന ലേപനങ്ങൾ, അയന്റോ ഫോറീസസ്, ബോട്ടോക്സ് ഇൻജക്‌ഷൻ എന്നീ ചികിൽസാ രീതികളാണ് ഉള്ളത്.
ഈ അവസ്ഥ മൂലം ഫംഗൽ ഇൻഫെക്‌ഷനും ബാക്ടീരിയൽ ഇൻഫെക്‌ഷനും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. കാൽവിരലുകളിലാണ് ഫംഗൽ ഇൻഫെക്‌ഷൻ കൂടുതലായി കണ്ടുവരുന്നത്. പ്രമേഹം പോലെയുള്ള ക്രോണിക് ഇൻഫെക്‌ഷൻ ഉള്ളവരിലും ഷൂവും സോക്സും ധരിക്കുന്നവരിലും ഫംഗൽ ഇൻഫെക്‌ഷനുള്ള സാധ്യത കൂടുതലാണ്.
ഇത്തരം ആളുകൾ കൈയും കാലും സോപ്പുപയോഗിച്ച് വൃത്തിയായി കഴുകുന്നത് അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കും. ഇത്തരക്കാർ, യൂറിയ ചേർന്ന മോയ്സചറൈസർ ഉപയോഗിക്കുന്നതും ഗുണകരമാണ്.
Post Your Comments