ദോഹ: ഏപ്രിൽ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് ഖത്തർ. കഴിഞ്ഞ മാസത്തെ അതേ വില തന്നെയാണ് ഈ മാസവും. ഖത്തർ എനർജിയാണ് ഇന്ധന നിരക്ക് പ്രഖ്യാപിച്ചത്. പെട്രോൾ പ്രീമിയം ലിറ്ററിന് 2 റിയാൽ, സൂപ്പർ ലിറ്ററീന് 2.10 റിയാൽ, ഡീസൽ ലിറ്ററിന് വില 2.05 റിയാൽ എന്നിങ്ങനെയാണ് നിരക്ക്.
സൂപ്പർ ഗ്രേഡ് പെട്രോൾ, ഡീസൽ എന്നിവയുടെ വിലയിലും കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് മാറ്റം വരുത്തിയിട്ടില്ല. അതേസമയം, യുഎഇയിൽ 2022 ഏപ്രിൽ മാസത്തെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചു. ഇന്ധന വില കമ്മിറ്റിയാണ് വില പ്രഖ്യാപിച്ചത്. ഏപ്രിൽ ഒന്നു മുതൽ സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 3.74 ദിർഹമായിരിക്കും നിരക്ക്. മാർച്ച് മാസം സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 3.23 ദിർഹമായിരുന്നു നിരക്ക്.
സ്പെഷ്യൽ 95 പെട്രോളിന് ഏപ്രിൽ 1 മുതൽ 3.62 ദിർഹമാണ് വില. മാർച്ച് മാസം സ്പെഷ്യൽ 95 പെട്രോളിന്റെ വില 3.12 ദിർഹം ആയിരുന്നു. ഇ-പ്ലസ് 91 പെട്രോളിന് ലിറ്ററിന് 3.55 ദിർഹമാണ് ഏപ്രിൽ മാസത്തെ നിരക്ക്. മാർച്ച് മാസത്തിൽ ഇ പ്ലസ് ലിറ്ററിന് 3.05 ദിർഹമായിരുന്നു വില.
മാർച്ച് മാസത്തിൽ ലിറ്ററിന് 3.19 ദിർഹമായിരുന്ന ഡീസലിന് 2022 ഏപ്രിലിൽ ലിറ്ററിന് 4.02 ദിർഹമായിരിക്കും ഈടാക്കുക.
Read Also: അമിത നിരക്ക് ഈടാക്കി: ഖത്തറിൽ പ്രമുഖ റസ്‌റ്റോറന്റിന്റെ 9 ശാഖകൾ അടപ്പിച്ചു
Post Your Comments