ദോഹ: ഖത്തറിൽ പ്രമുഖ റസ്റ്റോറന്റിന്റെ 9 ശാഖകൾ അടപ്പിച്ചു. ഫുഡ് ഡെലിവറിയിൽ അമിത നിരക്ക് ഈടാക്കിയതിനെ തുടർന്നാണ് നടപടി. രണ്ടാഴ്ച്ചത്തേക്കാണ് റെസ്റ്റോറന്റിന്റെ ശാഖകൾ അടപ്പിച്ചത്. വാണിജ്യ വ്യവസായ മന്ത്രാലയമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. അഫ്ഗാൻ ബ്രദേഴ്സ് റസ്റ്റോറന്റിന്റെ 9 ശാഖകളാണ് അധികൃതർ അടപ്പിച്ചത്.
റസ്റ്റോറന്റ് മെനുവിലെ നിരക്കിനേക്കാൾ കൂടുതൽ തുക ഫുഡ് ഡെലിവറി സേവനങ്ങളിൽ ഈടാക്കുകയും ഉപഭോക്താക്കൾക്ക് ഇഷ്ടാനുസരണം തിരഞ്ഞെടുക്കാനുള്ള അവസരം പരിമിതപ്പെടുത്തുകയും ചെയ്തുവെന്നാണ് കണ്ടെത്തൽ. റസ്റ്റോറന്റിന്റെ ബർവ വില്ലേജ്, അൽ വക്ര, അൽ അസീസിയ, അൽ റയാൻ, അൽ നാസർ സ്ട്രീറ്റ്, ബിൻ ഉമ്രാൻ, എയർപോർട്ട് സ്ട്രീറ്റ്, ഉം സലാൽ മുഹമ്മദ്, അൽ മിർഘാബ് എന്നിവിടങ്ങളിലെ ശാഖകളാണ് അടപ്പിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.
Post Your Comments