കുവൈത്ത് സിറ്റി: റമദാനിൽ നോമ്പ് സമയങ്ങളിൽ രാജ്യത്തെ ഭക്ഷണശാലകൾ തുറക്കാൻ അനുമതി ഉണ്ടായിരിക്കില്ലെന്ന് കുവൈത്ത്. റെസ്റ്റോറന്റുകൾ, കഫെ മുതലായ സ്ഥാപനങ്ങൾക്ക് ഇത് സംബന്ധിച്ച അറിയിപ്പ് അധികൃതർ നൽകിയതായി കുവൈത്ത് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Read Also: വികസനത്തിന്റെ പേരില്‍ ആരെയും തെരുവിലേക്കിറക്കി വിടില്ല : ഉറപ്പു നല്കി മുഖ്യമന്ത്രി പിണറായി വിജയന്
കുവൈത്ത് മുനിസിപ്പാലിറ്റിയാണ് ഇത് സംബന്ധിച്ച ഔദ്യോഗിക നിർദ്ദേശം നൽകിയത്. കുവൈത്തിലെ ഭക്ഷണശാലകൾ നോമ്പ് സമയങ്ങളിൽ അടച്ചിടേണ്ടതാണ്. ഇത്തരം സ്ഥാപനങ്ങൾക്ക് നോമ്പ് തുറക്കുന്ന സമയത്തിന് രണ്ട് മണിക്കൂർ മുൻപ് മുതൽ തുറന്ന് പ്രവർത്തിക്കാമെന്ന് അധികൃതർ വ്യക്തമാക്കി.
Post Your Comments