മുംബൈ: ഐപിഎല്ലില്‍ ചരിത്രം കുറിച്ച് ചെന്നൈ സൂപ്പർ കിങ്‌സ് താരം ഡ്വെയ്ൻ ബ്രാവോ. ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് തകർപ്പൻ വിജയം നേടിയ മത്സരത്തില്‍ ഒരു വിക്കറ്റ് നേടിയ ബ്രാവോ ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തുന്ന താരമായി മാറി. 153 മത്സരങ്ങളില്‍ നിന്നും 171 വിക്കറ്റുകളാണ് ബ്രാവോ സ്വന്തം പേരിലാക്കിയത്.
ദീപക് ഹൂഡയെ 13 റണ്‍സിന് പുറത്താക്കിയായിരുന്നു ബ്രാവോ ഐപിഎല്ലില്‍ റെക്കോഡ് നേട്ടം സ്വന്തമാക്കിയത്. ശ്രീലങ്കന്‍ താരവും രാജസ്ഥാന്‍ റോയല്‍സിന്റെ ബൗളിംഗ് കോച്ചുമായ ലസിത് മലിംഗയുടെ(170) റെക്കോഡാണ് താരം മറികടന്നത്. സിഎസ്‌കെ നായകന്‍ രവീന്ദ്ര ജഡേജയായിരുന്നു ബ്രാവോയുടെ നാഴികക്കല്ലായ ക്യാച്ച് എടുത്തത്.
മുന്‍ മുംബൈ ഇന്ത്യന്‍ പേസർ ലസിത് മലിംഗ 122 മത്സരങ്ങളില്‍ നിന്നുമായിരുന്നു ഈ നേട്ടം കൈവരിച്ചത്. 166 വിക്കറ്റ് നേടിയ അമിത് മിശ്ര, 157 വിക്കറ്റ് എടുത്ത പീയൂഷ് ചൗള, 150 വിക്കറ്റ് എടുത്ത ഹര്‍ഭജന്‍ എന്നിവരാണ് തൊട്ടുപിന്നിലുള്ളത്. പക്ഷേ, ഇവരാരും നിലവില്‍ ഐപിഎല്ലില്‍ കളിക്കുന്നില്ല.
Read Also:- ഐപിഎല്‍ 2022: ലൂയിസിന്‍റെ വെടിക്കെട്ടിൽ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിന് തകർപ്പൻ ജയം
എന്നാൽ, ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിനെതിരായ മത്സരത്തിൽ ചെന്നൈ സൂപ്പര്‍ കിംഗ്സിന് തോൽവി. ചെന്നൈ ഉയര്‍ത്തിയ 211 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം ക്വിന്‍റണ്‍ ഡീകോക്കിന്റെയും ലൂയിസിന്‍റെയും വെടിക്കെട്ട് അര്‍ധ സെഞ്ച്വറിയുടെ മികവിൽ ലഖ്‌നൗ, മൂന്ന് പന്ത് ബാക്കി നിര്‍ത്തി നാല് വിക്കറ്റ് ലക്ഷ്യത്തില്‍ മറികടന്നു. 23 പന്തില്‍ 55 റണ്‍സുമായി ലൂയിസും 9 പന്തില്‍ 19 റണ്‍സെടുത്ത ബദോനിയും പുറത്താകാതെ നിന്നു.
Post Your Comments