NattuvarthaLatest NewsKeralaNewsIndia

പരാതിയുണ്ടെങ്കിൽ എന്നോട് പറയണം, ഇങ്ങനെ പരസ്യമായി വിളിച്ചു പറയരുത്: കാപ്പനെ വിമർശിച്ച് വിഡി സതീശൻ

തിരുവനന്തപുരം: കോൺഗ്രസിലെ വിഭാഗീയത തുറന്നു പറഞ്ഞ മാണി സി കാപ്പനെ കൂട്ടമായി വിമർശിച്ച് കോൺഗ്രസ്‌ നേതാക്കൾ. കാപ്പൻ ഇപ്പോൾ കാണിച്ചത് അനൗചിത്യമായിപ്പോയെന്നും, പരാതിയുണ്ടെങ്കിൽ എന്നോട് നേരിട്ട് പറയണമായിരുന്നുവെന്നും, പ്രതിപക്ഷ നേതാവ് വിഡി സതീശൻ വിമർശിച്ചു.

Also Read:പോരാട്ടത്തിന്റെ പെണ്മുഖം: ബസിൽ വെച്ച് ഉപദ്രവിച്ചയാളെ ടൗണിലൂടെ ഓടിച്ചിട്ട് പിടിച്ച് പോലീസിലേൽപ്പിച്ച് ആരതി 

‘മാണി സി കാപ്പന്‍ ഇത് വരെ പരാതിയുമായി എന്‍റെ അടുത്ത് വന്നിട്ടില്ല, പരാതിയുണ്ടെങ്കില്‍ അത് ഉന്നയിക്കേണ്ടത് തന്നോടായിരുന്നു പരസ്യമായി പറഞ്ഞത് അനൗചിത്യമാണ്. ഇനി അഥവാ പരാതിയുണ്ടെങ്കില്‍ പരിഹരിക്കും, ആര്‍എസ്പിയുടെ പരാതി പരിഹരിച്ചു’, വി ഡി സതീശൻ പ്രതികരിച്ചു.

അതേസമയം, യുഡിഎഫ് സംവിധാനത്തില്‍ മാണി സി കാപ്പന് പരാതി ഉണ്ടെങ്കില്‍ പരിഹരിക്കുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ പ്രതികരിച്ചു. മാണി സി കാപ്പന്‍ യുഡിഎഫിന്‍റെ അവിഭാജ്യഘടകമാണെന്നും കാപ്പന്‍ നിലപാടുള്ള ആളാണെന്നും എല്‍ഡിഎഫിലേക്ക് പോകുമെന്ന് കരുതുന്നില്ലെന്നും തിരുവഞ്ചൂര്‍ അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button