തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യശാലകളുടെ എണ്ണം വര്‍ധിപ്പിക്കുന്നത് അഴിമതി നടത്താനാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സര്‍ക്കാരിനു തുടര്‍ഭരണം കിട്ടിയതിന്റെ അഹങ്കാരമാണെന്നും പുതിയ മദ്യനയം സംബന്ധിച്ച് ഒരു കൂടിയാലോചനയും ഉണ്ടായിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
Also Read:സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മാറ്റമില്ല
‘വിലക്കയറ്റം രൂക്ഷമായപ്പോള്‍ ബസ്, ഓട്ടോ ചാര്‍ജ് വര്‍ധിപ്പിക്കുന്നത് ജനങ്ങളുടെ മേല്‍ അധിക ഭാരമുണ്ടാക്കും. പഠിക്കാതെയാണ് നിരക്ക് വര്‍ധന വരുത്തിയത്. ഇന്ധനവില വര്‍ധന മൂലം ജനങ്ങള്‍ ദുരിതത്തിലാകുമ്പോൾ, സര്‍ക്കാരിന് അധിക ലാഭമാണ് കിട്ടുന്നത്. അതിനാല്‍ സര്‍ക്കാരിനു കിട്ടുന്ന അധിക നികുതി വേണ്ടെന്നു വയ്ക്കാന്‍ തയ്യാറാകണം. ഇന്ധന സബ്സിഡി കൊടുക്കണം’, വിഡി സതീശന് പറഞ്ഞു.
അതേസമയം, കോൺഗ്രസിലെ വിഭാഗീയത തുറന്നു പറഞ്ഞ മാണി സി കാപ്പനെ കൂട്ടമായി വിമർശിച്ച് കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. കാപ്പൻ ഇപ്പോൾ കാണിച്ചത് അനൗചിത്യമായിപ്പോയെന്നും, പരാതിയുണ്ടെങ്കിൽ എന്നോട് നേരിട്ട് പറയണമായിരുന്നുവെന്നും, പ്രതിപക്ഷ നേതാവ് വിമർശിച്ചു.
Post Your Comments