പറവൂർ: മരപ്പണി ചെയ്യുന്നതിനിടെ തൊഴിലാളിക്ക് സൂര്യാഘാതമേറ്റു. നന്ത്യാട്ടുകുന്നം വലിയമുറിക്കൽ വി.ജി. സുന്ദരനാണ് (42) സൂര്യാഘാതമേറ്റത്.
Read Also : ‘ഹിജാബ് അവരുടെ ചോയ്‌സ് ആണ്, അവരെ ജീവിക്കാന്‍ അനുവദിക്കൂ’: മിസ് യൂനിവേഴ്‌സ് ഹര്‍നാസ് സന്ധു
കഴിഞ്ഞ ദിവസം ഉച്ചക്ക് ഒരു മണിയോടെ ചക്കുമരശ്ശേരിയിലാണ് സംഭവം. ഇരുകൈകളിലുമാണ് സൂര്യാഘാതമേറ്റത്. ആദ്യം ചെറിയൊരു അസ്വസ്ഥത അനുഭവപ്പെടുകയും, കുറച്ചു കഴിഞ്ഞപ്പോൾ കൈകളിൽ അസഹ്യമായ പുകച്ചിലും വേദനയുമുണ്ടാവുകയുമായിരുന്നു.
തുടർന്ന്, ചില പച്ചമരുന്നുകൾ തേച്ച് തുണികൊണ്ട് കെട്ടിയെങ്കിലും കുറഞ്ഞില്ല. പിന്നീട്, കൈയിൽ കുമിളപോലെ പൊങ്ങുകയായിരുന്നു. തുടർന്ന്, ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് സൂര്യാഘാതമേറ്റതാണെന്ന് വ്യക്തമായത്.
Post Your Comments