തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂട് അതി കഠിനമായി തുടരുകയാണ്. ഇന്ന് സൂര്യതാപമേറ്റത് 119 പേര്‍ക്കാണ്. മൂന്ന് പേര്‍ക്ക് സൂര്യാഘാതമേല്‍ക്കുകയും ചെയ്തു. ചൂട് ഇ നിയും ഒരാഴ്ച കൂടി സഹിക്കേണ്ടി വരും. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പുണ്ട്. ചൂട് തുടരുന്നതിനാല്‍ ജനം ജാഗ്രത തുടരണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
വയനാട് ഒഴികെ ഉള്ള എല്ലാ ജില്ലകളിലും ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്ന് 2 മുതല്‍ 3 ഡിഗ്രി വരെ ഉയരും. വേനല്‍ മഴയും ലഭിക്കുന്നില്ല. കടുത്ത ചൂടില്‍ കുടിവെള്ളക്ഷാമവും അതി രൂക്ഷമാണ് . തലസ്ഥാനത്തെ തീരമേഖലടയിലടക്കം മിക്ക ജില്ലകളിലും ശക്തമായ കുടിവെളള ക്ഷാമമാണ് നേരിടുന്നത്. സര്‍ക്കാര്‍ കൊടും ചൂടിനെ പ്രതിരോധിക്കുന്നതിനായി അടിയന്തിര യോഗം വിളിച്ച് ചേര്‍ക്കുകയും കുടിവെളളം തുടങ്ങിയവ ലഭ്യമാക്കുന്നതിനെക്കുറിച്ചും ചര്‍ച്ച ചെയ്തിരുന്നു.
Post Your Comments