ന്യൂഡല്‍ഹി : കേരളത്തിലെ താങ്ങാനാവാത്ത ചൂടും പോലെ തന്നെ ഉത്തരേന്ത്യയും ചുട്ടുപൊളളുകയാണ്. അവിടെ , ഉഷ്ണക്കാറ്റ് ശക്തമാണെന്നാണ് വിവരം. ഉഷ്ണക്കാറ്റ് കൂടുതല്‍ ചൂടിലേക്ക് നയിക്കപ്പെടും. ഉഷ്ണകാറ്റുകൾ കൂടുതൽ ശക്തമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ റിപ്പോർട്ട്. ഇത് മൂലം മൂന്ന് മാസത്തെ ശരാശരി താപനിലയേക്കാൾ ഒരു ഡിഗ്രി സെൽഷ്യസ് ഉയരുമെന്നും ചൂട് ഇനിയും വര്‍ദ്ദിതമാകാനാണ് സാധ്യതയെന്നും കാലാവസ്ഥ കേന്ദ്രം അറിയിക്കുന്നു .
ശാന്തസമുദ്രത്തിന്റെ തെക്കു കിഴക്കൻ ഭാഗം ചൂടു പിടിക്കുന്ന പ്രതിഭാസമായ എൽനിനോ മൂലമാണ് ചൂട് വർദ്ധിക്കുന്നതെന്നാണ് കാലാവസ്ഥ വകുപ്പിൻറെ വിശദീകരണം. പഞ്ചാബ്, ഹരിയാന, ഡൽഹി, രാജസ്ഥാൻ, മഹാരാഷ്ട്ര, ചത്തീസ്ഗഢ്, ഗോവ, മധ്യപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലും സമാനമായ കടുത്ത ചൂടിന് സാധ്യതയുളളതായി മുന്നറിയിപ്പുണ്ട്.
Post Your Comments