ന്യൂഡല്‍ഹി: മതപ്രഭാഷകന്‍ സാക്കിര്‍ നായിക്കിന്റെ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്റെ നിരോധനം കേന്ദ്രസര്‍ക്കാര്‍ നീട്ടി. നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ച യൂണിയന്‍ ഓഫ് ഇന്ത്യ വിജ്ഞാപനം ശരിവച്ചുകൊണ്ട്, കര്‍ശനമായ ഭീകരവിരുദ്ധ നിയമം അഥവാ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടുന്ന ആക്ട് അല്ലെങ്കില്‍ യുഎപിഎ പ്രകാരമുള്ള ട്രൈബ്യൂണല്‍ ഉത്തരവിലാണ് ഇത് സംബന്ധിച്ച് കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.
Read Also : 18 വയസ് തികഞ്ഞെന്ന കാരണത്താല്‍ പ്ലസ് ടു വിദ്യർത്ഥിയെ വീട്ടിൽ നിന്നും ഇറക്കിവിട്ടു: പരാതി
സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരായത്. വാദത്തോട് പൂര്‍ണ യോജിപ്പുണ്ടെന്ന്, ട്രൈബ്യൂണല്‍ കോടതി ഉത്തരവില്‍ വ്യക്തമാക്കി.
‘ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെ നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിക്കുന്നതിന്, മതിയായ കാരണങ്ങള്‍ ഉണ്ടെന്ന് ട്രിബ്യൂണല്‍ കോടതി അറിയിച്ചു. അതേസമയം, രാജ്യ സുരക്ഷയ്ക്ക് വെല്ലുവിളിയാകുന്ന തരത്തില്‍ മതസ്പര്‍ധ വളര്‍ത്താന്‍ സംഘടന പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രം നടപടി സ്വീകരിച്ചത്.രാജ്യത്തെ യുവാക്കളെ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കുന്നതാണ് സാക്കിര്‍ നായിക്കിന്റെ മതപ്രഭാഷണങ്ങള്‍.
Post Your Comments