മലപ്പുറം: മഞ്ചേരി നഗരസഭയിൽ ഇന്ന് യുഡിഎഫ് ഹർത്താൽ. മുസ്ലിം ലീഗ് നേതാവും മഞ്ചേരി നഗരസഭ 16-ാം വാർഡ് അംഗവുമായ തലാപ്പിൽ അബ്ദുൽ ജലീലിന്റെ ഖബറടക്കം പൂർത്തിയാകുന്നത് വരെയാണ് ഹർത്താൽ. കേസിൽ ഒരാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു. പ്രതിയായ അബ്ദുൾ മജീദ് ആണ് പിടിയിലായത്. മറ്റൊരു പ്രതിയായ ഷുഹൈബിനായി അന്വേഷണം തുടരുകയാണ്. മജീദും ഷുഹൈബും ചേർന്നാണ് ജലീലിനെ ആക്രമിച്ചത്. നിർത്തിയിട്ട കാറിന്റെ ലൈറ്റ് അണയ്ക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്നായിരുന്നു ബൈക്കിലെത്തിയ സംഘം ആക്രമണം നടത്തിയത്.
പയ്യനാടും പരിസരപ്രദേശങ്ങളും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ക്രിമിനൽ പശ്ചാത്തലമുള്ള സംഘമാണ് ഇവരെന്നാണ് പോലീസ് നൽകുന്ന സൂചന. ആക്രമണത്തില്‍ തലച്ചോറിന് ഗുരുതരമായി പരിക്കേറ്റ അബ്ദുള്‍ ജലീല്‍ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ടാണ് മരിച്ചത്. അബ്ദുള്‍ ജലീലിനെ രണ്ട് അടിയന്തിര ശസ്ത്രക്രിയകള്‍ക്ക് വിധേയമാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മഞ്ചേരി മെഡിക്കൽ കോളജിൽ പോസ്റ്റ് മോർട്ടം പൂർത്തിയാക്കി സെൻട്രൽ ജുമാ മസ്ജിദിൽ ഉച്ചയോടെ, അബ്ദുൽ ജലീലിന്റെ മൃതദേഹം ഖബറടക്കും. 2020 ഡിസംബറിൽ നടന്ന തിരഞ്ഞെടുപ്പിൽ, വാശിയേറിയ പോരാട്ടത്തിൽ എസ്.ഡി.പി.ഐ.യുടെയും എൽ.ഡി.എഫിന്റെയും സ്ഥാനാർഥികളെ പരാജയപ്പെടുത്തി മികച്ച ഭൂരിപക്ഷത്തിന് ജയിച്ചുകയറിയതും, ഈ ജനകീയാടിത്തറ കൊണ്ടായിരുന്നു.
രാഷ്ട്രീയ എതിരാളികളോടു പോലും തികഞ്ഞ സൗഹൃദം പുലർത്തിയിരുന്നു. അതേസമയം, നഗരസഭാംഗത്തിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് മഞ്ചേരി നഗരസഭാപരിധിയിൽ വ്യാഴാഴ്‌ച യു.ഡി.എഫ്. ഹർത്താൽ ആചരിക്കും. രാവിലെ ആറുമുതൽ ഖബറടക്കം തീരുന്നതു വരെയാണ് ഹർത്താൽ.
Post Your Comments