
കല്ലമ്പലം: ഇരുമ്പ് തോട്ടി വൈദ്യുതലൈനിൽ തട്ടി ഗൃഹനാഥൻ മരിച്ചു. പുതുശേരിമുക്ക് ഇടവൂർക്കോണം ചരുവിള പുത്തൻ വീട്ടിൽ ഷറഫുദ്ദീൻ (57) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെ ഇരുമ്പ് പൈപ്പിൽ തീർത്ത തോട്ടി കൊണ്ട് പ്ലാവിൽ നിന്ന് ചവർ ഒടിക്കുന്നതിനിടയിലാണ് സംഭവം. ഇരുമ്പ് തോട്ടി അബദ്ധത്തിൽ 11 കെ.വി ലൈനിൽ തട്ടി ഷോക്കേൽക്കുകയായിരുന്നു. ചലനമറ്റ ഷറഫുദ്ദീനെ ബന്ധുക്കൾ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനുമുൻപ് തന്നെ ആൾ മരിച്ചിരുന്നു.
Read Also : അവസാന വർഷ പരീക്ഷ ബഹിഷ്കരിക്കാനൊരുങ്ങി എം.ബി.ബി.എസ് വിദ്യാർത്ഥികൾ
തുടർന്ന്, പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയതിന് ശേഷം മൃതദേഹം ഇന്നലെ ഉച്ചയോടെ നാവായിക്കുളം ജുമാ മസ്ജിദിൽ ഖബറടക്കി. ഭാര്യ: ലൈലാബീവി. മക്കൾ:ഷെഫീഖ്, ഷെമീം. മരുമക്കൾ: സജ്ന, ഫാത്തിമ.
Post Your Comments