ചാത്തന്നൂർ: നിർത്തിയിട്ടിരുന്ന കെഎസ്ആർടിസി ബസിനെ മറികടക്കുന്നതിനിടയിൽ പിന്നാലെ വന്ന സ്വകാര്യ ബസിടിച്ച് യുവാവ് മരിച്ചു. ചാത്തന്നൂർ മാമ്പള്ളിക്കുന്നം കാട്ടുമ്പുറം വീട്ടിൽ വിജയന്റേയും സ്മിതയുടെയും മകൻ വിശാഖാ(25)ണ് മരിച്ചത്.
ഉമയനല്ലൂർ ജംഗ്ഷനു സമീപം ദേശീയ പാതയിൽ ഇന്നലെ രാവിലെ പത്തോടെയായിരുന്നു അപകടം നടന്നത്. വിശാഖ് അഞ്ചാലുംമൂട്ടിലെ ഒരു വാഹന കമ്പനിയിലെ ജീവനക്കാരനായിരുന്നു. സ്കൂട്ടറിൽ ജോലിക്കു പോകുമ്പോഴാണ് വിശാഖ് അപകടത്തിൽപ്പെട്ടത്. ഉമയനല്ലൂർ ജംഗ്ഷനിൽ നിർത്തിയിട്ടിരുന്ന കെഎസ്ആർടിസി ബസിനെ മറികടക്കാൻ ശ്രമിക്കുമ്പോൾ പിന്നാലെ വന്ന സ്വകാര്യ ബസിടിച്ചായിരുന്നു അപകടമെന്ന് പൊലീസ് പറഞ്ഞു.
വിശാഖിന്റെ ദേഹത്ത് കൂടി സ്വകാര്യ ബസിന്റെ ടയർ കയറിയിറങ്ങി. തൽക്ഷണം മരണം സംഭവിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം സംസ്കരിച്ചു. സഹോദരൻ: വിഷ്ണു. സംഭവത്തിൽ, കൊട്ടിയം പൊലീസ് കേസെടുത്തു.
Post Your Comments