വാഷിംഗ്ടൺ: യുക്രൈൻ- റഷ്യ സംഘർഷം നിലനിൽക്കെ റഷ്യയിൽ നിന്ന് കൂടുതല്‍ എണ്ണ വാങ്ങരുതെന്ന് ഇന്ത്യയോട് യു.എസ്. അങ്ങനെ ചെയ്താല്‍, അത് വലിയ ബുദ്ധിമുട്ടിലേക്ക് നീങ്ങുമെന്ന ഭീഷണിയും അവര്‍ ഉയര്‍ത്തി. എന്നാല്‍, എന്ത് നടപടിയാണെന്ന് വ്യക്തമാക്കിയിട്ടില്ല. റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നതിന് ഉപരോധമേര്‍പ്പെടുത്താനാണ് യു.എസ് നീക്കമെന്ന് വാര്‍ത്തകളുണ്ട്. മുന്‍വര്‍ഷങ്ങളിലേത് പോലെ റഷ്യയില്‍ നിന്ന് വിലക്കിഴിവില്‍ ഇന്ത്യ എണ്ണ വാങ്ങുന്നതില്‍ യുഎസിന് വിരോധമില്ലെന്നും, എന്നാല്‍, അത് വന്‍തോതില്‍ വര്‍ധിപ്പിക്കരുതെന്നാണ് അവരുടെ നിലപാടെന്നുമാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
Read Also: ഇന്ത്യന്‍ പ്രതിരോധ സംവിധാനത്തിന് കൂടുതല്‍ കരുത്തേകി വ്യോമവേധ മിസൈല്‍ പരീക്ഷണം
റഷ്യയെ യുദ്ധത്തില്‍ നിന്ന് പിന്മാറ്റാന്‍ ഇന്ത്യയടക്കമുള്ള പങ്കാളികളോടൊത്ത് സംയുക്തമായി ശ്രമിക്കുമെന്ന് യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്‍റ് വക്താവ് പറഞ്ഞു. ഉപരോധങ്ങള്‍ക്ക് അനുസൃതമായി ഇടപാടുകള്‍ നടത്തുന്നതില്‍ തങ്ങള്‍ക്ക് ഒരു പ്രശ്‌നവുമില്ലെന്നും, എന്നാല്‍, അമിതമായി പര്‍ച്ചേസിംഗ് നടത്തുന്നത് വലിയ പ്രശ്‌നം സൃഷ്ടിക്കുമെന്നും യുഎസ് അധികൃതര്‍ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. രൂപ- റൂബിള്‍ എന്നിവയുടെ സവിശേഷ പെയ്‌മെന്‍റ് സംവിധാനം കൊണ്ടുവരുന്നതിനെ കുറിച്ചു പ്രതികരിക്കുകയായിരുന്നു യുഎസ്.
Post Your Comments