KeralaNattuvarthaLatest NewsNews

ഇപ്പോള്‍​ ഇത് നടന്നില്ലെങ്കിൽ പിന്നീട് വലിയവില കൊടുക്കേണ്ടി വരും, കേരളത്തിന്റെ ഹൃദയം കെ റെയിലിനൊപ്പം: മുഖ്യമന്ത്രി

തിരുവനന്തപുരം: കെ റെയിൽ പദ്ധതിയ്ക്കൊപ്പം കേരളത്തിലെ ജനങ്ങളുണ്ടെന്ന പ്രഖ്യാപനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സില്‍വര്‍ ലൈന്‍ അടക്കമുള്ള വികസന പദ്ധതികള്‍ വേണമെന്ന്​ ആഗ്രഹിക്കുന്നവരാണ്​ കേരളത്തിലെ മഹാഭൂരിഭാഗം പേരുമെന്ന്​ മുഖ്യമന്ത്രി പറഞ്ഞു.

Also Read:പ്ലസ് ടു വിദ്യാർത്ഥിയെ വീട്ടിൽ നിന്നും ഇറക്കിവിട്ട സംഭവത്തിൽ വഴിത്തിരിവ്: ഇറക്കിവിട്ടതല്ല ഇറങ്ങിപോയതെന്ന് പിതാവ്

‘സര്‍ക്കാര്‍ നാടിന്‍റ വികസനകാര്യങ്ങള്‍ നിര്‍വഹിക്കാന്‍ ബാധ്യത​പ്പെട്ടവരാണ്​. ചിലര്‍ എതിര്‍ത്തതുകൊണ്ട്​ മാറിനില്‍ക്കരുത്​. ജനങ്ങള്‍ക്കും നാടിന്‍റ നാളേക്കും​ ആവശ്യമായ പദ്ധതികള്‍ നടപ്പാക്കും. അതില്‍നിന്ന്​ ഒളിച്ചോടുന്നത്​ സര്‍ക്കാറിന്റെ ധര്‍മമല്ല’, പിണറായി വിജയൻ വ്യക്തമാക്കി.

‘കേരളം ചെറിയ സ്ഥലമാണ്​. ആളുകള്‍ കൂടുതലും​ ഭൂമി കുറവുമാണ്. അതുവെച്ച്‌​ മറ്റ്​ നാടുകളെപോലെ നേട്ടങ്ങളുണ്ടാക്കണം. ഉള്ള സ്ഥലങ്ങളെ പരമാവധി പ്രയോജനപ്പെടുത്തണം. ഇപ്പോള്‍​ ന​ടക്കേണ്ട കാര്യങ്ങള്‍ നടന്നില്ലെങ്കില്‍ പിന്നീട്​ വലിയവില നല്‍കേണ്ടിവരും’, അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button