ThiruvananthapuramKeralaNattuvarthaLatest NewsNewsIndia

പ്രാദേശികമായ സാമ്പത്തിക വികസനത്തിനും ദാരിദ്ര്യ നിര്‍മാര്‍ജനത്തിനുമായി കുറഞ്ഞ പലിശയിൽ 500 കോടി വായ്പ: മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രാദേശികമായ സാമ്പത്തിക വികസനത്തിനും ദാരിദ്ര്യ നിര്‍മാര്‍ജനത്തിനുമായി കുറഞ്ഞ പലിശയിൽ 500 കോടി വായ്പ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രാദേശിക സാമ്പത്തിക വികസനത്തിന്റെ നോഡല്‍ ഏജന്‍സികളായി കുടുംബശ്രീ യൂണിറ്റുകളെ കണക്കാക്കുമെന്നും, വിവിധ തൊഴില്‍ദായക പദ്ധതികളിലൂടെ 2 ലക്ഷം സ്ത്രീകൾക്ക് തൊഴില്‍ ലഭ്യമാക്കാന്‍ കഴിയുമെന്നാണു പ്രതീക്ഷയെന്നും കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടക്കുന്ന ദേശീയ സരസ് മേള ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

Also Read:സ്ത്രീകൾ പുരുഷന്മാർക്കൊപ്പമെത്തണം, എങ്കിൽ ഒരു പരിധി വരെ അക്രമങ്ങളും അടിച്ചമർത്തലുകളും ഇല്ലാതെയാക്കാം: മുഖ്യമന്ത്രി

‘കനകക്കുന്നിൽ വച്ച് നടന്ന കുടുംബശ്രീ ഉത്പന്നങ്ങള്‍ക്കു വിപണി കണ്ടെത്തുന്നതിനു സുസ്ഥിര ഉത്പന്ന, വിപണന ശൃംഖല രൂപീകരിക്കും. അയല്‍ക്കൂട്ട അംഗങ്ങളേയും ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളേയും പൊതുസമൂഹത്തിലെ പ്രതിനിധികളേയും ഉള്‍പ്പെടുത്തി സ്ത്രീപക്ഷ നവകേരള പദ്ധതി വിപുലീകരിക്കും. പ്രാദേശികമായ സാമ്പത്തിക വികസനത്തിനും ദാരിദ്ര്യ നിര്‍മാര്‍ജനത്തിനുമായി കുറഞ്ഞ പലിശനിരക്കില്‍ 500 കോടി രൂപ വായ്പ ലഭ്യമാക്കും. ഇതിന്റെ പലിശ ഇളവിനു 18 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. വന്‍കിട പദ്ധതികള്‍ക്കൊപ്പം സമൂഹത്തിലെ ഓരോ പൗരന്റേയും ഉന്നമനവും സ്വയംപര്യാപ്തതയും ലക്ഷ്യംവച്ചു സൂക്ഷ്മതലത്തിലുള്ള പദ്ധതികള്‍കൂടി സര്‍ക്കാര്‍ ആവിഷ്‌കരിക്കുകയാണ്’, പിണറായി വിജയൻ പറഞ്ഞു.

അതേസമയം, കോവിഡ് മഹാമാരിക്കു ശേഷം സഹജാവബോധവും വിഭവങ്ങളുടെ സമതുലിതമായ വിതരണവും മിതമായ ഉപഭോഗവുമെല്ലാം ലോകം കൂടുതല്‍ ഗൗരവത്തോടെ കാണുകയാണെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പ്രാദേശിക കൂട്ടായ്മകളും സംരംഭങ്ങളും സജീവമായിരിക്കണമെന്ന കാഴ്ചപ്പാട് ശക്തമാകുകയാണെന്നും, പുതിയ കാലഘട്ടത്തില്‍ വന്‍കിട സംരംഭങ്ങളോടൊപ്പം ചെറുകിട സംരംഭങ്ങളേയും സ്വയംസഹായ സംഘങ്ങളേയും പരിപോഷിപ്പിക്കുന്ന നയമാണു സര്‍ക്കാരിന്റേതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button