മുംബൈ: വനിതാ ഏകദിന ലോകകപ്പില്‍ സെമി കാണാതെ പുറത്തായ ഇന്ത്യൻ വനിതാ ടീമിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ പുരുഷ ടീം നായകൻ വിരാട് കോഹ്ലി. കപ്പുയര്‍ത്താന്‍ വന്ന ടൂര്‍ണമെന്റില്‍ നിന്ന് നേരത്തെ, പുറത്താകുന്നത് വിഷമമുണ്ടാക്കുന്ന കാര്യമാണെന്നും, വനിതാ ടീം നാട്ടിലേക്ക് മടങ്ങുന്നത് തലയുയര്‍ത്തിയാണെന്നും കോഹ്ലി പറഞ്ഞു.
എട്ട് ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്താണ്. ടീമിനെതിരെ പല ഭാഗത്തുനിന്നും വിമര്‍ശനമുയരുമ്പോഴും ആത്മവിശ്വാസം നല്‍കുകയാണ് കോഹ്ലി. ‘കപ്പുയര്‍ത്താന്‍ വന്ന ടൂര്‍ണമെന്റില്‍ നിന്ന് നേരത്തെ പുറത്താവാതുന്നത് വിഷമമുണ്ടാക്കുന്ന കാര്യമാണ്. എന്നാല്‍, വനിതാ ടീം മടങ്ങുന്നത് തലയുയര്‍ത്തിയാണ്. കഴിവിന്റെ പരാമാവധി നിങ്ങള്‍ ടൂര്‍ണമെന്റിന് നല്‍കി. അഭിമാനമുണ്ട് നിങ്ങളെയോര്‍ത്ത്’ കോഹ്ലി ട്വിറ്ററിൽ കുറിച്ചു.
Read Also:- ലോകകപ്പിന് ശേഷവും കളിക്കണമെന്ന് എനിക്ക് തോന്നിയാൽ തുടരും: ക്രിസ്റ്റ്യാനോ റൊണാൾഡോ
വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയോട് മൂന്ന് വിക്കറ്റിന് തോറ്റാണ് ഇന്ത്യ ടൂര്‍ണമെന്‍റില്‍ നിന്ന് പുറത്തായത്. ആദ്യം ബാറ്റ് ചെയ്‌ത് ഇന്ത്യന്‍ വനിതകള്‍ 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 274 റൺസെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ ലക്ഷ്യം മറികടന്നു. സ്‌കോര്‍: ഇന്ത്യ 274/7 (50), ദക്ഷിണാഫ്രിക്ക 275/7 (50).
Post Your Comments