Latest NewsIndiaNews

കുഞ്ഞഹമ്മദ് ഹാജിയെ സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയില്‍ നിന്ന് നിലവില്‍ ഒഴിവാക്കിയിട്ടില്ല: ചരിത്ര ഗവേഷക കൗണ്‍സില്‍

മൂന്നോ നാലോ തവണ അവര്‍ കമ്മിറ്റി ചേരുകയും ഇവ വീണ്ടും പരിശോധിക്കുകയും ചെയ്തിരുന്നു.

ന്യൂഡൽഹി: വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയില്‍ നിന്ന് നിലവില്‍ ഒഴിവാക്കിയിട്ടില്ലെന്ന് ഇന്ത്യന്‍ ചരിത്ര ഗവേഷക കൗണ്‍സില്‍. മലബാര്‍ കലാപത്തില്‍ പങ്കെടുത്ത 200 ഓളം പേരെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയെന്ന പ്രചാരണം തെറ്റാണെന്നും നിലവില്‍ ചര്‍ച്ചയിലിരിക്കുന്ന വിഷയമാണ് ഇതെന്നും ചരിത്ര ഗവേഷക കൗണ്‍സില്‍ ഡയറക്ടര്‍ ഓം ജി ഉപാധ്യായ് പറഞ്ഞു.

‘ഇതുവരെ അങ്ങനെ ഒരു തീരുമാനം എടുത്തിട്ടില്ല. ഐ.സി.എച്ച്.ആര്‍ പുറത്തിറക്കുന്ന അഞ്ചാം വാല്യത്തിലാണ് കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ സ്വാതന്ത്ര്യ സമര പോരാളികളുടെ പേരുകള്‍ ഉള്ളത്. ഈ പട്ടികയിലുള്ള ചില പേരുകള്‍ക്കെതിരെ സമിതിയിലെ ചില അംഗങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് ചെയര്‍മാന്‍ അടങ്ങുന്ന കമ്മിറ്റി ഇത് റിവ്യൂ ചെയ്തു’- ഓം ജി ഉപാധ്യായ് പറഞ്ഞു.

Read Also: കശ്മീർ ഫയൽസിന്റെ ടിക്കറ്റ് വിതരണം ചെയ്യുന്നത് പോലെ പെട്രോളടിക്കാനുള്ള ടിക്കറ്റും വിതരണം ചെയ്യണം: രാജസ്ഥാന്‍ മന്ത്രി

‘മൂന്നോ നാലോ തവണ അവര്‍ കമ്മിറ്റി ചേരുകയും ഇവ വീണ്ടും പരിശോധിക്കുകയും ചെയ്തിരുന്നു. അതിന് ശേഷം സീല്‍ ചെയ്ത കവറില്‍ റിപ്പോര്‍ട്ട് ആര്‍.പി.സി സ്റ്റാറ്റിയൂട്ടറി ബോര്‍ഡിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. നിലവില്‍ ഏതൊക്കെ പേരുകളാണ് ഉള്ളതെന്ന് നമുക്ക് അറിയില്ല. പട്ടികയില്‍ നിന്ന് ആരെയെങ്കിലും ഒഴിവാക്കിയെന്ന് പറയുന്നത് തെറ്റാണ്’-ഓം ജി ഉപാധ്യായ് പറഞ്ഞു.

shortlink

Post Your Comments


Back to top button