ഓട്‌സ് ആരോഗ്യത്തിന് മികച്ചതാണ്. ഇതുകൊണ്ട് പല വിഭവങ്ങളും തയ്യാറാക്കാം. ഇഡലി, ദോശ എന്നിവയ്ക്കു പുറമെ ഓട്‌സ് കൊണ്ട് റൊട്ടിയും ഉണ്ടാക്കാം.
പചക്കറികളും ഓട്‌സും ചേര്‍ത്ത് ഓട്‌സ് വെജിറ്റബിള്‍ റൊട്ടി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ചേരുവകൾ
ഗോതമ്പുപൊടി-1 കപ്പ്
ഓട്‌സ് പൊടിച്ചത്-മുക്കാല്‍ കപ്പ്
കടലമാവ്-അര കപ്പ്
ക്യാരറ്റ് (ഗ്രേറ്റ് ചെയ്തത്)-1 കപ്പ്
സവാള അരിഞ്ഞത്-1
പച്ചമുളക് അരച്ചത്-1 ടീസ്പൂണ്‍
മല്ലിപ്പൊടി-ഒന്നര ടീസ്പൂണ്‍
ജീരകപ്പൊടി-അര ടീസ്പൂണ്‍
മുളകുപൊടി-അര ടീസ്പൂണ്‍
തൈര്- കാല്‍ കപ്പ്
മല്ലിയില
ഉപ്പ്
എണ്ണ
വെള്ളം
Read Also : തുളസീദാസ് രചിച്ച രുദ്രാഷ്ടകം
തയ്യാറാക്കുന്ന വിധം
എല്ലാ ചേരുവകളും കൂട്ടി നല്ലപോലെ കുഴച്ച് മൃദുവാക്കുക. ഇത് 10 മിനിറ്റ് വയ്ക്കുക. കുറേശെ വീതം എടുത്ത് ഉരുളകളാക്കി ചപ്പാത്തി പോലെ പരത്തുക.
ഒരു തവയില്‍ അല്‍പം എണ്ണ പുരട്ടി ഇരു വശങ്ങളും മറിച്ചിട്ട് ചുട്ടെടുക്കുക. ഓട്‌സ് വെജിറ്റബിള്‍ റൊട്ടി തയ്യാര്‍.
Post Your Comments