ഇരവിപുരം: സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട യുവതിയെ ഒപ്പം താമസിപ്പിച്ച് പണവും സ്വർണവും തട്ടിയെടുത്ത സംഭവത്തിലെ പ്രതി അറസ്റ്റിൽ. ഇരവിപുരം തെക്കുംഭാഗം കോട്ടൂർ പടിഞ്ഞാറ്റതിൽ റെയ്മണ്ട് ജോസഫ് (41) ആണ് പിടിയിലായത്. ഇരവിപുരം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. ആലപ്പുഴ സ്വദേശിനിയായ യുവതിയെയാണ് ചൂഷണത്തിനിരയാക്കിയത്.
ഇരവിപുരം പനമൂടുള്ള ഇയാളുടെ വീട്ടിൽ നിയമപരമായി വിവാഹം കഴിക്കാതെ യുവതിയെ രണ്ടര വർഷക്കാലം താമസിപ്പിച്ചു. ഈ കാലയളവിലാണ് യുവതിയുടെ പക്കൽ നിന്ന് സ്വർണവും പണവും കൈക്കലാക്കിയത്. കൂടുതൽ പണം ആവശ്യപ്പെട്ട് ശാരീരികമായും മാനസികമായും ഉപദ്രവിച്ചു.
Read Also : വൺപ്ലസ് 10 പ്രോ ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി വില കുറച്ച് വൺപ്ലസ് 9 പ്രോ
സ്വകാര്യരംഗങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയുടെ മുൻ ഭർത്താവിന്റെ പക്കൽ നിന്നും പ്രതി നാല് ലക്ഷം രൂപ കൈക്കലാക്കി. ഇരവിപുരം ഇൻസ്പെക്ടർ വി.വി. അനിൽകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ജയേഷ്, ആന്‍റണി, ദിനേശ് എ.എസ്.ഐ മഞ്ജുഷ, സുരേഷ്, എസ്.സി.പി.ഒ അജി, സി.പി.ഒ ലതീഷ് മോൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments