തിരുവനന്തപുരം: മിനിമം ബസ് ചാർജ് 10 രൂപയാക്കാനുള്ള തീരുമാനത്തിന് എൽഡിഎഫ് അംഗീകാരം നൽകി. നിരക്ക് വര്‍ദ്ധന സംബന്ധിച്ചു നടന്ന ഇടത് മുന്നണി യോഗത്തിലാണ് ഇതിന് അംഗീകാരം നല്‍കിയത്. പിന്നീടുള്ള ഓരോ കിലോമീറ്ററിനും ഒരു രൂപ വര്‍ദ്ധിപ്പിക്കാനും അനുമതി നൽകിയിട്ടുണ്ട്. എന്നാല്‍, വിദ്യാര്‍ത്ഥികളുടെ കണ്‍സഷൻ വർദ്ധിപ്പിക്കേണ്ടെന്നാണ് എല്‍ഡിഎഫ് നിലപാട്.
മിനിമം നിരക്ക് 12 രൂപയാക്കണമെന്നും വിദ്യാർത്ഥികളുടെ കണ്‍സഷൻ ആറ് രൂപയാക്കണമെന്നും ആയിരുന്നു ബസുടമകളുടെ ആവശ്യം. കിലോമീറ്ററിന് ഒരു രൂപ പത്തു പൈസ വര്‍ദ്ധിപ്പിക്കണമെന്നും ബസ് ഉടമകള്‍ ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങൾ ഉന്നയിച്ച് ബസുടമകൾ സംസ്ഥാനത്ത് നാലുദിവസം സ്വകാര്യബസ് സമരവും നടത്തിയിരുന്നു.
‘വെറുതെ പറയുന്നതെങ്ങനെ വധഗൂഢാലോചനയാകും?’ : ദിലീപിനെതിരെയുള്ള കേസിൽ സംശയം ഉന്നയിച്ച് കോടതി
ബസ് ചാര്‍ജ് വര്‍ദ്ധനയ്ക്കൊപ്പം സംസ്ഥാനത്തെ ഓട്ടോ, ടാക്സി നിരക്കും വർദ്ധിപ്പിച്ചു. ഓട്ടോ മിനിമം ചാര്‍ജ് 30 രൂപയാക്കി. 2 കിലോമീറ്ററിനാണ് 30 രൂപ. പിന്നീടുള്ള കിലോമീറ്റർ നിരക്ക് 15 രൂപയാണ്. ടാക്സി മിനിമം ചാര്‍ജ് 175 രൂപയായിരുന്നത് 200 രൂപയാക്കി. 5 കിലോമീറ്ററിനാണ് ഈ നിരക്ക്. കിലോമീറ്റർ നിരക്ക് 17 രൂപയിൽ നിന്ന് 20 രൂപയാക്കും. 1500 സിസിക്ക് മുകളിലുള്ള ടാക്സികൾക്ക് 200ൽ നിന്ന് 225 രൂപയാക്കി.
Post Your Comments