Latest NewsNewsLife StyleHealth & Fitness

പുകവലിയേക്കാള്‍ ഇത് ദോഷം ചെയ്യും

പുകവലിയേക്കാള്‍ ദോഷം ചെയ്യുന്നത് സുഹൃത്തുക്കളില്ലാത്ത അവസ്ഥയാണെന്ന് പുതിയ പഠനങ്ങള്‍. ഹാര്‍വാഡ് യൂണിവേഴ്‌സിറ്റിയില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സുഹൃത്തുക്കളുമായും ബന്ധുക്കളായും നല്ല സാമൂഹികബന്ധം പുലര്‍ത്തുന്നവരുടെ ശരീരത്തില്‍ ഫൈബ്രിനോജന്റെ അളവ് കുറവാണെന്നിരിക്കെ ഇതിലൊന്നും താല്‍പര്യമില്ലാതെ ഒറ്റയ്ക്ക് ജീവിക്കുന്നവരില്‍ ഫൈബ്രിനോജന്റെ അളവ് കൂടുതലാണെന്നും പഠനം പ്രസിദ്ധീകരിച്ച റോയല്‍ സൊസൈറ്റി ബി ബയോളജിക്കല്‍ ജേര്‍ണലില്‍ പറയുന്നു.

സുഹൃത്തുക്കളില്ലാതെ ഒറ്റയ്ക്ക് കഴിയുന്നവരില്‍ മറ്റുളളവരെ അപേക്ഷിച്ച് മാനസികസമ്മര്‍ദ്ദം കൂടുതലായിരിക്കും. ഇത് ശരീരത്തില്‍ അമിതമായ തോതില്‍ ഫൈബ്രിനോജന്‍ ഉണ്ടാകാനിടയാക്കും. അപകടം സംഭവിക്കുമ്പോഴും രക്തം നഷ്ടമാകുമ്പോഴും ശരീരത്തില്‍ ഉണ്ടാകുന്ന മാംസ്യമാണ് ഫൈബ്രിനോജന്‍. ഇത് അമിതമായ തോതില്‍ ഉത്പാദിക്കപ്പെടുന്നത് ഹൃദയാഘാതത്തിലേക്കും പക്ഷാഘാതത്തിലേക്കും നയിക്കും.

Read Also : ‘വിനു വി ജോണിനെ പുറത്താക്കുക’ എന്ന സംയുക്ത ട്രേഡ് യൂണിയന്റെ ബാനർ തന്നെ കവർ ഇമേജാക്കി വിനുവിന്റെ പരിഹാസം

ഒറ്റയ്ക്ക് കഴിയുന്നവര്‍ ആരോഗ്യകാര്യങ്ങളില്‍ വേണ്ടത്ര ശ്രദ്ധ പുലര്‍ത്താത്തതായും കണ്ടെത്തി. അതുകൊണ്ടു തന്നെ, സാമൂഹിക ബന്ധങ്ങള്‍ക്ക് ഒരാളുടെ ആരോഗ്യത്തില്‍ ഏറെ സ്വാധീനമുണ്ടെന്നും പഠനം പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button