ഡല്‍ഹി: റഷ്യ – ഉക്രൈന്‍ പ്രതിസന്ധിയിൽ ഇന്ത്യ സ്വീകരിച്ച നിലപാട് കൈയ്യടി അർഹിക്കുന്നുവെന്ന് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. യുദ്ധത്തിന്റെ ആദ്യഘട്ടത്തില്‍, ഇന്ത്യ സ്വീകരിച്ച നിലപാട് റഷ്യയെ അസ്വസ്ഥരാക്കിയിരുന്നുവെന്ന് ശശി തരൂർ വ്യക്തമാക്കി. യുദ്ധം ആരംഭിക്കുന്നതിന് ഒരു മാസം മുമ്പ്, രാജ്യം എങ്ങനെയായിരുന്നു എന്നതിനെക്കുറിച്ചുള്ള ‘ഉക്രൈൻ അൺടോൾഡ് (ഗ്ലിംപ്‌സ്)’ എന്ന ത്രിദിന ഫോട്ടോ പ്രദർശനം ഉദ്ഘാടനം ചെയ്ത ശേഷം, ഡൽഹിയിൽ നടന്ന ചോദ്യോത്തര വേളയിൽ സംസാരിക്കുകയായിരുന്നു ശശി തരൂർ.
സംഘർഷം പൊട്ടിപ്പുറപ്പെട്ട സമയത്ത്, നയതന്ത്രപരമായ നിലപാട് ആണ് ഇന്ത്യ സ്വീകരിച്ചത്. സങ്കീർണ്ണവും വെല്ലുവിളി നിറഞ്ഞതുമായ കാലഘട്ടത്തിലൂടെ കടന്നു പോയപ്പോൾ ഇന്ത്യ പ്രതികരിക്കാൻ തയ്യാറായിരുന്നില്ലെന്നും എന്തെങ്കിലും പറഞ്ഞാൽ, അത് റഷ്യയെ അസ്വസ്ഥരാക്കും എന്നതിനാലാണ് പ്രതികരിക്കാതിരുന്നതെന്നാണ് ശശി തരൂർ പറയുന്നത്. യുദ്ധം ആരംഭിച്ചതിന് പിന്നാലെ റഷ്യയ്‌ക്കെതിരെ സംസാരിക്കാനും ഇന്ത്യ തയ്യാറായി. ഉക്രൈനില്‍ 20,000-ത്തിലധികം ഇന്ത്യന്‍ പൗരന്മാര്‍ ഉണ്ടായിരുന്നു. അതിനാല്‍ ഇന്ത്യ പ്രതിസന്ധി നേരിട്ടതായും ശശി തരൂര്‍ പറഞ്ഞു. യുദ്ധത്തിന് പിന്നാലെ ഉക്രൈനില്‍ കുടുങ്ങി കിടന്ന ഇന്ത്യക്കാരെ നാട്ടില്‍ എത്തിക്കാന്‍ കഴിഞ്ഞിരുന്നു. ഒഴിപ്പിക്കല്‍ നടപടികളില്‍ ഇന്ത്യ സ്വീകരിച്ച് നിലപാട് കൃതൃമായ ധാരണ ഉളളതായിരുന്നുവെന്നും, ഇന്ത്യയുടെ നിലപാട് എന്താണെന്ന് ലോകം നേരിട്ട് കണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.
റഷ്യ- യുക്രൈന്‍ പ്രതിസന്ധിയില്‍ ഇന്ത്യയ്ക്ക് സ്വന്തമായി നിലപാടുകള്‍ ഉണ്ടായിരുന്നു. അതിനാല്‍ തന്നെ ഉക്രൈന്‍, റഷ്യ രാജ്യങ്ങള്‍ തമ്മിലുളള ചര്‍ച്ചകള്‍ കനത്ത വെല്ലുവിളി നിറഞ്ഞതായിരുന്നു. രണ്ട് രാജ്യങ്ങളോടും ഒപ്പം നിൽക്കുകയും വേണ്ട സമയത്ത്, അതൃപ്തി അറിയിക്കുകയും ചെയ്ത രാജ്യമാണ് ഇന്ത്യ. യുദ്ധത്തിന്റെ ആദ്യഘട്ടത്തില്‍, പ്രതികരിക്കാന്‍ ഇന്ത്യ തയ്യാറാകാതിരുന്നത്, ഉക്രൈനിൽ കുടുങ്ങിയ പൗരന്മാരെ കൂടി ഓർത്തതിനാലാണ് എന്ന തരത്തിലുള്ള ചർച്ചകളും നടന്നിരുന്നു.
Post Your Comments