Latest NewsIndiaNews

പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസ് തട്ടകത്തിലേക്ക്? ഗുജറാത്ത് തെരഞ്ഞെടുപ്പോടെ പാര്‍ട്ടിയിലെത്തിയേക്കും

ബിജെപിക്കും, തൃണമൂല്‍ കോണ്‍ഗ്രസിനും ബുദ്ധി ഉപദേശിച്ചയാളെ പാര്‍ട്ടിയുടെ ഭാഗമാക്കരുതെന്ന എതിര്‍പ്പില്‍ നേതൃത്വം പിന്നോട്ട് പോയി.

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന വാർത്തകൾ പുറത്ത്. പ്രശാന്ത് കിഷോറുമായി നേതൃത്വം ചര്‍ച്ച തുടങ്ങി. ഗുജറാത്ത് തെരഞ്ഞെടുപ്പോടെ, അദ്ദേഹം പാര്‍ട്ടിയുടെ ഭാഗമാകുമെന്നാണ് സൂചന. പ്രശാന്ത് കിഷോറിനെ കോൺഗ്രസ് നേതൃതലത്തിലേക്ക് കൊണ്ടുവരുന്നതില്‍ മാസങ്ങള്‍ക്ക് മുന്‍പ് ചര്‍ച്ച നടന്നിരുന്നു. പാര്‍ട്ടി തന്ത്രങ്ങള്‍ മെനയാന്‍ പ്രശാന്ത് കിഷോറിന്‍റെ കീഴില്‍ എഐസിസിയില്‍ പ്രത്യേക വിഭാഗം തുടങ്ങുന്നതിനെ കുറിച്ചും ആലോചന നടന്നു.

എന്നാല്‍, പ്രശാന്ത് കിഷോറിനെ പാര്‍ട്ടിയിലെടുക്കുന്നതില്‍ ഒരു വിഭാഗം കടുത്ത അതൃപ്തി അറിയിച്ചു. ബിജെപിക്കും, തൃണമൂല്‍ കോണ്‍ഗ്രസിനും ബുദ്ധി ഉപദേശിച്ചയാളെ പാര്‍ട്ടിയുടെ ഭാഗമാക്കരുതെന്ന എതിര്‍പ്പില്‍ നേതൃത്വം പിന്നോട്ട് പോയി. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കണക്കിലെടുത്തും പ്രകോപനത്തിന് മുതിര്‍ന്നില്ല.

Read Also: എക്‌സ്‌പോയുടെ അവസാന ദിനം: 24 മണിക്കൂർ സർവ്വീസ് നടത്തുമെന്ന് ദുബായ് മെട്രോ

ഇപ്പോള്‍ കടുത്ത പ്രതിസന്ധി ഘട്ടത്തില്‍ നേതൃത്വം വീണ്ടും പ്രശാന്ത് കിഷോറിനെ സമീപിച്ച് ചര്‍ച്ച തുടങ്ങിയെന്നാണ് വിവരം. നിര്‍ണായക പദവി നല്‍കി ഗുജറാത്തിലടക്കം നിയമസഭ തെരഞ്ഞെടുപ്പുകളെ നേരിടാനും 2024 ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ സജ്ജമാക്കാനും കിഷേോറുണ്ടാകുമെന്നാണ് ചില മുതിര്‍ന്ന നേതാക്കള്‍ നല്‍കുന്ന വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button