
തൃശൂർ: കാറിടിച്ച് കുതിരയ്ക്ക് ഗുരുതര പരിക്ക്. കുതിരപ്പുറത്തുണ്ടായിരുന്ന 13 വയസുകാരനും പരിക്കേറ്റു.
ചാവക്കാട് കടപ്പുറം തൊട്ടാപ്പ് ബദർപള്ളിക്ക് സമീപമാണ് അപകടമുണ്ടായത്. ബ്ലാങ്ങാട് ബീച്ചു ഭാഗത്തു നിന്ന് വന്ന കുതിരയും, തെക്ക് അഞ്ചങ്ങാടി ഭാഗത്തു നിന്ന് വന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തിൽ, കുതിരയുടെ ശരീരത്തിന്റെ പല ഭാഗത്തും പരിക്കേറ്റു. പരിക്കേറ്റ കുതിരയെ മൃഗാശുപത്രിലേക്ക് മാറ്റി. 13 വയസുകാരൻ ആശുപത്രിയിൽ ചികിത്സയിലാണ്.
Post Your Comments